പകലു മുഴുവൻ പണിയെടുത്തു്
എന്റെ നാടും എന്റെ നാടൻ പാട്ടും വോള്യം 5
Pakalu Muzhuvan Paniyeduthu (Ente Nadum Ente Nadan Pattum Vol 5)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംസിദ്ധാര്‍ഥ വിജയന്‍
ഗാനരചനമുരളീധരൻ ഇരിഞ്ഞാലക്കുട
ഗായകര്‍കലാഭവൻ മണി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 30 2016 05:27:43.
പകല് മുഴുവൻ പണി എടുത്തു
കിട്ടണ കാശിനു കള്ളും കുടിച്ചു
എന്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ[2]
[പകല്]
കെട്ടിയ പെണ്ണിന് കഞ്ഞി കൊടുക്കാൻ
പറ്റാത്തോനെന്തിനിപ്പണി ചെയ്തു
കല്യാണം കുട്ടിക്കളിയല്ലടാ വേലായുധാ[2]

[പകല്]
പെണ്ണുകെട്ട്യാകാലും കെട്ടും
കുട്ട്യോളായ വായും കെട്ടും
കാര്യം കഴിഞ്ഞു മതികളി വേലായുധാ[2]

[പകല് ]
പയറുമണിക്കൊത്തൊരു പെണ്ണ്
പാവം പെടാ പാടും പെട്ടു
പേക്കോലം പോലായിയില്ലേടാ വേലായുധാ [2]

[പകല് ]
പണ്ടത്തെ കാലം പോയി
പെണ്ണുങ്ങള് പോലീസായി
ജാമ്യം കിട്ടാൻ പൊല്ല്യാപ്പാകും വേലായുധാ[2]
[പകല് ]
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts