ആലങ്ങാട്ടങ്ങാടി നീളെ
എന്റെ നാടും എന്റെ നാടൻ പാട്ടും വോള്യം 5
Alangattangadi Neele (Ente Nadum Ente Nadan Pattum Vol 5)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംസിദ്ധാര്‍ഥ വിജയന്‍
ഗാനരചനമുരളീധരൻ ഇരിഞ്ഞാലക്കുട
ഗായകര്‍കലാഭവൻ മണി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 30 2016 05:06:00.
ആലങ്ങാട്ടങ്ങാടി നീളെ നടന്നപ്പോൾ
പത്തമാറ്റിന്റൊരു തങ്കം കിട്ടി ...
തങ്കം കിട്ടീ .............
തട്ടാനേ വിളിക്കേണം പൊൻതൂക്കി നോക്കേണം
തത്തമ്മയ്ക്കൊരു താലി തീർപ്പിക്കേണം
തീർപ്പിക്കേണം ..........[2]
[ ആലങ്ങാട്ടങ്ങാടി ]

താലിയും തീർത്തു ചരുടുംമേൽ കോർത്തപ്പോൾ
സന്ധ്യാവിളക്കിന്റെ ശോഭപോലെ
കുഞ്ഞാത്തൂനെ ഞങ്ങടെ പൊന്നാത്തൂനെ
നിങ്ങടെ കുഞ്ഞാങ്ങളേക്കെന്നെ വേണ്ടാപോലും
കുട്ടാടം പാടത്തു വിത്തുവിതയ്ക്കുമ്പോൾ
തൂമ്പാതാഴകൊണ്ട്ഓങ്ങിയെന്നേ ...

ആലങ്ങാട്ടങ്ങാടി നീളെ നടന്നപ്പോൾ
പത്തമാറ്റിന്റൊരു തങ്കം കിട്ടി ...
തങ്കം കിട്ടീ .............
തട്ടാനേ വിളിക്കേണം പൊൻതൂക്കി നോക്കേണം
തത്തമ്മയ്ക്കൊരു താലി തീർപ്പിക്കേണം
തീർപ്പിക്കേണം ..........

പാപങ്ങളൊന്നും മനസ്സിൽ ഞാൻ ചെയ്തില്ല
രോഗങ്ങൾ കൊണ്ട് വളഞ്ഞു പൊന്നേ
പൂമ്പാളം പോലെ മുഴുത്തു നരച്ചിട്ടു
വേഷം കേട്ടെന്നിട്ടും മാറീട്ടില്ല
മുട്ടാടം കൊയ്യട്ടെ വൈക്കോല് തല്ലട്ടെ
കട്ടപൊടിഞ്ഞു പൊടിപാറട്ടെ ....[2]
[ ആലങ്ങാട്ടങ്ങാടി ]
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts