വരിക്കച്ചക്കേടെ
മണിയുടെ നാടന്‍ പാട്ടുകള്‍
Varikkachakkede (Maniyude Naadan Paattukal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍കലാഭവൻ മണി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 29 2012 03:45:42.

വരിക്കച്ചക്കേടേ ചൊള കണക്കിലു
തുടുതുടുത്തൊരു കല്യാണി
തുടുതുടുത്തൊരു കല്യാണി
കൊടകരയിലു കാവടിയാടുമ്പം
കണ്ടെടീ ഞാനൊരു മിന്നായം
കണ്ടെടീ ഞാനൊരു മിന്നായം
ചാട്ടുളി മുന തുള തുളയ്ക്കണ
മൂർച്ചയുള്ളൊരു നോട്ടമാ
മൂർച്ചയുള്ളൊരു നോട്ടമാ
കാലിടറണ് വയറെരിയണ്
ഇടി കുടുങ്ങണ് നെഞ്ചില്
ഇടി കുടുങ്ങണ് നെഞ്ചില്
തകിലു കൊട്ടണ് ചുവടു വെയ്ക്കുമ്പ
താളം പോണൊരു പോക്കെടീ
താളം പോണൊരു പോക്കെടീ
കാവടി കിടന്നോടണ് ഒരു കാലിളകിയ ചേലില്
കണ്ടു നിക്കണ കല്യാണിക്കൊരു
ചെറു ചിരി ചെറു പുഞ്ചിരി
ചെറു ചിരി ചെറു പുഞ്ചിരി
കരളിലാപ്പൊരു കാവടിപ്പൂ കാവടി കിടന്നാണ്
കാവടി കിടന്നാടണ്

കാവടി കഴിഞ്ഞമ്പലത്തില്
ആളൊഴിഞ്ഞൊരു മൂലയിൽ
കാത്തു നിക്കണ കല്യാണി കൈ നീട്ടി മാടി വിളിച്ചെന്നെ
നീട്ടി മാടി വിളിച്ചെന്നെ
കാലു തമ്മിലു കൂട്ടി മുട്ടണു പട പട പട ഉള്ളിലു
പട പട പട ഉള്ളില്
പോകണോ തിരിഞ്ഞോടണോ
പണി പറ്റുമോ പുകിലാകുമോ
പറ്റുമോ പുകിലാകുമോ
ആക്കം കണ്ടപ്പം നോക്കിപ്പോയതു
തല തെറിക്കണ കുറ്റാണോ
തല തെറിക്കണ കുറ്റാണോ
വിളിച്ചിട്ടല്ല ഞാൻ പറഞ്ഞിട്ടല്ല ഞാൻ
വേല വേണ്ടടീ കല്യാണി
വേല വേണ്ടടീ കല്യാണി
അറച്ചറച്ചു ഞാൻ അടുത്തു ചെന്നിട്ട്
അറച്ചു നിക്കണ നേരത്ത്
അറച്ചു നിക്കണ നേരത്ത്
കഴുത്തിലിട്ടൊരു താലിമാല കാട്ടിത്തന്നെടീ കല്യാണി
കാട്ടി തന്നെടീ കല്യാണി

ചിരിച്ചതെന്തിനു കുഴഞ്ഞതെന്തിനു
കുരുത്തം കെട്ടൊരു കല്യാണി
കുടുംബം നോക്കണ കണവനുണ്ടെങ്കിൽ
കടുപ്പം വേണ്ടടീ കല്യാണി
കടുപ്പം വേണ്ടടീ കല്യാണി
വഴിയെ പോണതു വലിച്ചടുപ്പിച്ച്
വളച്ചെടുക്കണ കല്യാണി
വളച്ചെടുക്കണ കല്യാണി
വിളഞ്ഞ വിത്തിനു വളം കൊടുക്കല്ലേ
വെറുതെയല്ലെടീ കല്യാണി
വെറുതെയല്ലെടീ കല്യാണി
ചിരിച്ചതെന്തിനു കുഴഞ്ഞതെന്തിനു
കുരുത്തം കെട്ടൊരു കല്യാണി
കുടുംബം നോക്കണ കണവനുണ്ടെങ്കിൽ
കടുപ്പം വേണ്ടടീ കല്യാണി
കടുപ്പം വേണ്ടടീ കല്യാണി
കടുപ്പം വേണ്ടടീ കല്യാണി
(വരിക്കച്ചക്കേടേ…)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts