കണ്ണിമാങ്ങാ പ്രായത്തിൽ
മണിയുടെ നാടന്‍ പാട്ടുകള്‍
Kannimaanga Prayathil (Maniyude Naadan Paattukal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍കലാഭവൻ മണി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 29 2012 03:47:46.

കണ്ണിമാങ്ങാ പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
മാമ്പഴമാകട്ടേന്ന്
എന്റെ പുന്നാരേ മാമ്പഴമാകട്ടേന്ന് (കണ്ണിമാങ്ങാ..)

വെള്ളേമ്മേ പുള്ളീള്ള മിന്നുന്ന പാവാട
എത്ര ഞാൻ വാങ്ങിത്തന്നു
എന്റെ പുന്നാരേ എത്ര ഞാൻ വാങ്ങിത്തന്നു (വെള്ളേമ്മേ…)

കോളേജിലു പോകുമ്പോൾ പല മുഖം കാണുമ്പം
എന്നെയും ഓർത്തീടണേ
എന്റെ പുന്നാരേ എന്നെയും ഓർത്തീടണേ (കോളേജിലു..)

തേനിൽ കുളിച്ചാലും പാലിൽ കുളിച്ചാലും
കാക്ക വെളുക്കില്ലടീ
എന്റെ പുന്നാരേ കാക്ക വെളുക്കില്ലടീ (തേനിൽ…)

ഓടുന്ന വണ്ടീല് ചാടിക്കയറുമ്പോൾ
വീഴാതെ സൂക്ഷിക്കണേ
എന്റെ പുന്നാരേ വീഴാതെ സൂക്ഷിക്കണേ (ഓടുന്ന…)

ഇന്നലെ നീയിട്ട മഞ്ഞ ചുരിദാറ്
ആരുടെ കാശാണെടീ
എന്റെ പുന്നാരേ ആരുടെ കാശാണെടീ (ഇന്നലെ…)

നാട്ടാരറിയാതെ വീട്ടിൽ ഞാൻ
വന്നാല് നായേനഴിച്ചീടല്ലേ
എന്റെ പുന്നാരേ വാതിലടച്ചീടല്ലേ
നാട്ടാരറിയാതെ വീട്ടിൽ ഞാൻ
വന്നാല് നായേനഴിച്ചീടല്ലേ
എന്റെ പുന്നാരേ ചുംബനം തന്നീടണേ
(കണ്ണിമാങ്ങാ…)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts