വെള്ളാമ്പൽ പൂ നുള്ളാൻ
ചെമ്പകച്ചേലുള്ള പെണ്ണേ
Vellambal poo nullan (Chembaka Chelulla Penne)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഎം എം ഉസ്മാന്‍
ഗാനരചനജലീല്‍ കെ ബാവ
ഗായകര്‍വിധു പ്രതാപ് ,രഞ്ജിനി ജോസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 10 2019 20:20:10.
 വെള്ളാമ്പൽ പൂ നുള്ളാൻ പണ്ടൊരുനാൾ ...
വള്ളം തുഴഞ്ഞു നാം പോയില്ലേ പൂങ്കുയിലേ
ചക്കര മാവിന്റെ പൂന്തണലിൽ
മൺകുടിൽ നാം തീർത്തു കളിച്ചില്ലേ പുന്നാരേ
കണ്ണൻചിരട്ടയിൽ നമ്മൾ
തുമ്പപ്പൂ ചോറു പകുത്തു
കഥയറിയാ കാലം നമ്മിൽ
മോഹങ്ങൾ കോട്ടകൾ തീർത്തു
വെള്ളാമ്പൽ പൂ നുള്ളാൻ പണ്ടൊരുനാൾ ...
വള്ളം തുഴഞ്ഞു നാം പോയില്ലേ പൂങ്കുയിലേ..

മഞ്ചാടി കുന്നിലൊരമ്പിളി മിന്നി വിളങ്ങണ രാവിൽ
ഞാൻ നിന്റെ കുപ്പിവള ചെറു പൊട്ടുകളെത്ര തിരഞ്ഞു
കടലാസിൻ വഞ്ചിയൊരുക്കിയ കണ്ണാടിക്കടവാകെ
കരളേ നിൻ കാലടി എന്നും തേടിയലഞ്ഞു നടന്നു
വരുമെന്നൊരു കിനാവ് മാത്രം തന്നു മറഞ്ഞു നീയും
വിധി നമ്മൾക്കിറയവനേകിയതെന്നും അകലാനല്ലേ
വെള്ളാമ്പൽ പൂ നുള്ളാൻ പണ്ടൊരുനാൾ ...
വള്ളം തുഴഞ്ഞു നാം പോയില്ലേ പൂങ്കുയിലേ
ചക്കര മാവിന്റെ പൂന്തണലിൽ
മൺകുടിൽ നാം തീർത്തു കളിച്ചില്ലേ പുന്നാരേ


ഖവ്വാലി പാട്ടുകൾ പാടി അറബന ദഫുകൾ മുട്ടി
പൊൻതാലി ചരടായ് വരുവാൻ ഖൽബകമെത്ര കൊതിച്ചു
കനകപ്പൊൻ കൈവള കാൽത്തള പട്ടുടയാടയുടുത്ത് .
പ്രിയനേ നിൻ മാറിലണഞ്ഞു മയങ്ങും നാളിനി വരുമോ
മൊഞ്ചത്തി പെണ്ണെ നീയെൻ നൊമ്പര മലരാണെന്നും
മംഗല്യ പന്തലിലെന്നിനി ഒന്നായ് മാറും നമ്മൾ....

വെള്ളാമ്പൽ പൂ നുള്ളാൻ പണ്ടൊരുനാൾ ...
വള്ളം തുഴഞ്ഞു നാം പോയില്ലേ പൂങ്കുയിലേ..
ചക്കര മാവിന്റെ പൂന്തണലിൽ
മൺകുടിൽ നാം തീർത്തു കളിച്ചില്ലേ സുൽത്താനേ .
കണ്ണൻചിരട്ടയിൽ നമ്മൾ
തുമ്പപ്പൂ ചോറു പകുത്തു
കഥയറിയാ കാലം നമ്മിൽ
മോഹങ്ങൾ കോട്ടകൾ തീർത്തു
വെള്ളാമ്പൽ പൂ നുള്ളാൻ പണ്ടൊരുനാൾ ...
വള്ളം തുഴഞ്ഞു നാം പോയില്ലേ പൂങ്കുയിലേ

വരികൾ ചേർത്തത് റഷീദ് തൊഴിയൂർ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts