ഏഴമതങ്ങള
ശാരികേ പ്രിയഗായികേ
Ezhamathangala (Sarike Priyagayike )
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 27 2023 11:04:12.
ഏഴാമത്താങ്ങള കൺ‌തുറന്നു
ഏഴുനാളായപ്പോളമ്മ പോയി

ഏഴാമത്താങ്ങള കൺ‌തുറന്നു
ഏഴുനാളായപ്പോളമ്മ പോയി
എങ്ങോ യാത്ര പറഞ്ഞുപോയി
താഴെയുള്ളേഴിനും അമ്മയായി
താഴമ്പൂ പോലുള്ളീ പെൺകിടാവ്

താഴെയുള്ളേഴിനും അമ്മയായി
താഴമ്പൂ പോലുള്ളീ പെൺകിടാവ്
താരുണ്യമെത്താത്ത പെൺകിടാവ് ...
ഏഴാമത്താങ്ങള കൺ‌തുറന്നു
ഏഴുനാളായപ്പോളമ്മ പോയി

കണ്ണെഴുതാനവൾക്കില്ല നേരം
കണ്ണെഴുതിക്കാനേ നേരമുള്ളൂ
പൊട്ടു തൊടാനവൾക്കില്ല നേരം ...
പൊട്ടുതൊടീക്കാനേ നേരമുള്ളൂ
പൊട്ടുതൊടീക്കാനേ നേരമുള്ളൂ
ഏഴാമത്താങ്ങള കൺ‌തുറന്നു
ഏഴുനാളായപ്പോളമ്മ പോയി

ഉണ്ണാനൊരുങ്ങാനും ഇല്ലനേരം
ഉണ്ണികൾക്കൂണും ഉടുപ്പും വേണം
ഇല്ലില്ലുറങ്ങാനവൾക്കു നേരം ...
ഇല്ലത്തെ പാടുകൾ ഓർത്തിടേണം
ഇല്ലത്തെ പാടുകൾ ഓർത്തിടേണം
ഏഴാമത്താങ്ങള കൺ‌തുറന്നു
ഏഴുനാളായപ്പോളമ്മ പോയി

ഏഴാങ്ങളമാർക്ക് മൂത്തവളായ്
ഏഴിലം പാലപോലുള്ള പെണ്ണേ
പൊന്നാങ്ങളമാർക്ക് നീയൊരമ്മ ...
എങ്കിലും നീയൊരു കന്യയല്ലേ
എങ്കിലും നീയൊരു കന്യയല്ലേ
ഏഴാമത്താങ്ങള കൺ‌തുറന്നു
ഏഴുനാളായപ്പോളമ്മ പോയി
എങ്ങോ യാത്ര പറഞ്ഞുപോയി
എങ്ങോ യാത്ര പറഞ്ഞുപോയി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts