വില്‍ക്കുവാന്‍ വെച്ചിരിക്കുന്ന പക്ഷികള്‍
വലയില്‍ വീണ കിളികള്‍
Vilkkuvaan Vachirikkunna Pakshikal (Valayil Veena Kilikal)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകെ എം ഉദയൻ
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍അനില്‍ പനച്ചൂരാന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2013 13:39:04.

വലയിൽ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക് കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മൾ പാടണം
(വലയിൽ….)

വെയിലെരിഞ്ഞ വയലിലന്നു നാം
കൊയ്ത്ത് പാട്ട് കേട്ട് പാറവേ (2)
ഞാനൊടിച്ച കതിര് പങ്കിടാൻ
കൂടണഞ്ഞ പെൺകിടാവ് നീ (2)

വേടനിട്ട കെണിയിൽ വീണു നാം
വേർപെടുന്നു നമ്മളേകരായ് (2)
കൂട്ടിലന്ന് പങ്കു വെച്ചൊരാൾ
പൊൻകിനാക്കളിനി വിരിയുമോ (2)

ചാഞ്ഞ കൊമ്പിലന്ന് ശാരികെ
ഊഞ്ഞലാടി പാട്ട് പാടി നീ (2)
നിന്റെ ചിറകിൻ ചൂട് തേടി ഞാൻ
ചിറകടിച്ച ചകിത കാമുകൻ (2)

വാണിഭ ചരക്ക് നമ്മളീ
തെരുവിൽ നമ്മൾ വഴിപിരിയുവോർ (2)
വേടൻ എന്നെ വിറ്റിടുമ്പോൾ നീ
വേദനിച്ചു ചിറകൊടിക്കലാ (2)

നിന്നെ വാങ്ങും എതോരുവനും
ധന്യനാകും എന്റെ ഓമനേ (2)

എന്റെ കൂട്ടിലെന്നും ഏകനായ്
നിന്നെ ഓർത്തു പാട്ട് പാടും ഞാൻ (2)

എന്നും എന്നും എന്റെ നെഞ്ചകം
കൊഞ്ചും മൊഴി നിന്നെ ഓർത്തിടും (2)
വില പറഞ്ഞു വാങ്ങിടുന്നിതാ
എന്റെ കൂടൊരുത്തനിന്നിതാ (2)

തലയറഞ്ഞു ചത്ത് ഞാൻ വരും
നിന്റെ പാട്ടു കേൾക്കുവാനുയിർ (2)
കൂട് വിട്ടു കൂട് പായുമെൻ
മോഹം ആരു കൂട്ടിലാക്കിടും (2)

വലയിൽ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക് കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മൾ പാടണം
വലയിൽ വീണ കിളികളാണ് നാം
ചിറകൊടിഞ്ഞൊരിണകളാണ് നാം
വഴിവിളക്ക് കണ്ണു ചിമ്മുമീ
വഴിയിലെന്ത് നമ്മൾ പാടണം
ഈ വഴിലെന്ത് നമ്മൾ പാടണം
ഈ വഴിലെന്ത് നമ്മൾ പാടണം
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts