വിജനത്തിൻ ഉറവിടമേ
കന്യാതനൂജന്‍
Vijnjanathin Uravidame (Kanyathanoojan)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംആലപ്പുഴ സരസൻ ,എം കെ അർജ്ജുനൻ ,കുമരകം രാജപ്പൻ ,ടി എ മജീദ്‌
ഗാനരചനഫൗസ്റ്റിൻ കപ്പൂച്ചിൻ
ഗായകര്‍കെ ജി മാര്‍ക്കോസ്‌ ,സംഗീത മാധ‌വ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 08 2013 04:24:43.

വിജ്ഞാനത്തിൻ ഉറവിടമേ
സ്നേഹത്തിൻ നിറകുടമേ
സകലകലാ നിലയമേ
നിൻ കൃപാവരം ചൊരിയേണമേ
(വിജ്ഞാനത്തിൻ ….)

നന്മയെങ്ങും വിതയ്ക്കുവാൻ
സ്നേഹസുധാ പകർന്നിടാൻ (2)
പ്രത്യാശ തൻ പ്രഭാരശ്മി
ഹൃദയങ്ങളിൽ തളിർക്കുവാൻ
കൃപാവരം ചൊരിയേണമേ
കൃപാവരം ചൊരിയേണമേ

ശാന്തി തൻ നിശ്ചല നിർമ്മല നീരാഴി
നിർമ്മല നീരാഴി നീരാഴി
താന്ത ഹൃദയങ്ങൾക്കു ആശ്വാസധാര നീ
ധാര നീ ധാര നീ ആശ്വാസ ധാര നീ
കരളിന്റെ കരളിലെ കരുണ തൻ കിരണങ്ങൾ
ഉതിരുമ്പോളറിയുന്നു നിൻ ഗാന നിർഝരി
കരളിന്റെ കരളിലെ കരുണ തൻ കിരണങ്ങൾ
ഉതിരുമ്പോളറിയുന്നു നിൻ ഗാന നിർഝരി
കൃപാവരം ചൊരിയേണമേ
കൃപാവരം ചൊരിയേണമേ

മയിലുകൾ ആടുമ്പോൾ കുയിലുകൾ പാടുമ്പോൾ
കുയിലുകൾ പാടുമ്പോൾ പാടുമ്പോൾ
മരതക മലരണി മലയോരത്തൂടെ
മരതക മലയോരത്തൂടെ
കുളിർച്ചോല താളമടിച്ചും കൊണ്ടോടുമ്പോൾ
പറയുന്നു പറയുന്നു നിൻ കലാചാതുരി
കുളിർച്ചോല താളമടിച്ചും കൊണ്ടോടുമ്പോൾ
പറയുന്നു പറയുന്നു നിൻ കലാചാതുരി
കൃപാവരം ചൊരിയേണമേ
കൃപാവരം ചൊരിയേണമേ
(വിജ്ഞാനത്തിൻ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts