സ്നേഹ മാനസം
സ്ത്രീ
Sneha Manasam (Sthree)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംഅസീസ് ബാവ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 30 2021 13:59:05.
 
സ്നേഹമാനസം ചൂടി..
ഒരു മോഹസുന്ദരസൂനം.. (സ്നേഹ)
അത് തേൻകനിയാകും ഗാനം..
കാറ്റ് താരാട്ട് പാടിയോ? (സ്നേഹ)

ദേവദാരു തളിർത്തതോ? എന്റെ
കേവലാനന്ദം പൂത്തതോ? (ദേവദാരു)
മഴവില്ലിലെ നിറമാലയോ?
പുലർവിണ്ണിലെ മലർത്താരമോ? (മഴവില്ലിലെ)
കിളിവാതിലിൻ പടി തന്നിലെൻ
കിളി പാടി രാരീരം രാരോ.. (കിളി)
കിളി പാടി രാരീരം രാരോ.. (സ്നേഹ)

ഏതു പൂമടിത്തട്ടിലൻ
മണിപ്പൈതൽ കൊഞ്ചിമയങ്ങിയോ? (ഏത്)
തളിർക്കൈവിരൽ നുകർന്നീടവേ
ചൊടിതന്നിലായ് പൂ വിടർന്നുവോ? (തളിർ)
പ്രിയ ദേവദൂതികൾ വന്നുവോ?
മയിൽപ്പീലി നീർത്തിയുഴിഞ്ഞുവോ (കിളി)
(സ്നേഹ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts