നെഞ്ചോട്‌ ചേര്‍ത്ത്
യുവ്വ്
Nenjodu Cherthu (Yuvvh)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംശ്രീജിത് ,സച്ചിൻ
ഗാനരചനവിവേക് വഷിഷ്ട
ഗായകര്‍ആലാപ് രാജു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 29 2012 05:22:21.



നെഞ്ചോടു ചേർ‌ത്തു് പാട്ടൊന്നു പാടാൻ
പാട്ടിന്റെ ഈണം നീയാണു്.....
കാണാതെ കണ്ണില്‍ അറിയാതെ നെഞ്ചില്‍
വിരിയുന്ന ചിത്രം നീയാണു്....
നീ വരൂ....ഈ പാട്ടിന്‍ രാഗമായ്
നീ തരൂ....ഈ ചിത്രം വർണ്ണമായ്
ഹൃദയം തൂകും പ്രണയം
നല്‍കി ഞാനും നിലാസന്ധ്യേ
തിരികെ നനയും മിഴികള്‍
നല്‍കി നീയും എങ്ങു മാഞ്ഞൂ....
(നെഞ്ചോടു ചേർ‌ത്തു്...)

കാണാനായ് മോഹങ്ങള്‍ ചിറകടിക്കുമ്പോൾ
സ്നേഹത്തിന്‍ കാറ്റായ് നീ എന്നെ തലോടി
മിഴിയിലെ മൊഴിയിലും നിൻമുഖം മാത്രമായി
കനവിലെ കണ്ണിലും നിൻ‌നിറം മാത്രം...
മായല്ലേ...അകലെ...അകലെ...
അകലേ........
(നെഞ്ചോടു ചേർ‌ത്തു്...)

ചൊല്ലാനായ് കാവ്യങ്ങള്‍ എഴുതിയതെല്ലാം
നിന്‍ ചുണ്ടില്‍ പൂക്കുന്ന ഹിന്ദോളമായി
ആഴിയും മാരിയും നിന്‍സ്വരം മാത്രമേകി
നിനവിലെ നിഴലിലും നിന്റെ നിശ്വാസം
തേടുന്നു അരികില്‍...നീയിന്നെവിടെ....
(നെഞ്ചോടു ചേർ‌ത്തു്...)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts