വണ്ടു ഞാൻ ചെണ്ടു നീ
ഓര്‍മ്മകളില്‍ മെഹബൂബ്
Vandunjaan Chendunee (Ormakalil Mehboob)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംലഭ്യമല്ല
ഗാനരചനമെഹബൂബ്‌
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 29 2013 09:30:53.
വണ്ടു ഞാൻ... ചെണ്ടുനീ...
മണി വണ്ടു ഞാൻ മലർ ചെണ്ടുനീ
ഞാൻ മരിക്കുമ്പം മരിച്ചോട്ടെ മരിക്കുന്നദിനം മുമ്പ്
മലരേ നിൻ അധരത്തിൻ മധുരം ഞാൻ നുകർനീടും (2)
വണ്ടു ഞാൻ... ചെണ്ടുനീ...

പാനപാത്രം നിറയെ പതഞ്ഞുപൊങ്ങിയ വീഞ്ഞും
ഓ... ഓ... ഓ... ഓ...
പാനപാത്രം നിറയെ പതഞ്ഞുപൊങ്ങിയ വീഞ്ഞും
പ്രണയഗാനം മൂളി അരികിൽ നല്ലൊരു പെണ്ണും (2)
പണ്ടുപാടി ഒമർഖയാം ഇന്നുപാടിവരുന്നു ഞാൻ (2)
(ഞാൻ മരിക്കുമ്പം...)

പ്രേമമദ്യം പകരാൻ കൊതിച്ചുനില്ക്കണ പ്രായം
ഓ... ഓ... ഓ... ഓ...
പ്രേമമദ്യം പകരാൻ കൊതിച്ചുനില്ക്കണ പ്രായം
കളയരുതേ പാഴിൽ അഴകേ നല്ലൊരു പെണ്ണേ (2)
അന്നുപാടി മറ്റൊരുവൻ ഇന്നുപാടിവരുന്നു ഞാൻ (2)
(ഞാൻ മരിക്കുമ്പം...)

വണ്ടു ഞാൻ... ചെണ്ടുനീ...
മണി വണ്ടു ഞാൻ മലർ ചെണ്ടുനീ
ഞാൻ മരിക്കുമ്പം മരിച്ചോട്ടെ മരിക്കുന്നദിനം മുമ്പ്
മലരേ നിൻ അധരത്തിൻ മധുരം ഞാൻ നുകർനീടും
വണ്ടു ഞാൻ... ചെണ്ടുനീ...





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts