പള്ളിവാള്‌ ഭദ്രവട്ടകം
കാവേറ്റം വോ. 1
Pallivaalu Bhadravattakam (Kavettam Vol 1)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ ചന്ദ്രൻ
ഗാനരചനപരമ്പരാഗതം
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 07 2012 04:50:51.

പള്ളിവാള്‌ ഭദ്രവട്ടകം കയ്യിലേന്തും തമ്പുരാട്ടി
നല്ലച്ഛന്റെ തിരുമുമ്പില്‍ ചെന്നു കാളി കളിതുടങ്ങി(2)
അങ്ങനങ്ങനെ..
(പള്ളിവാള്‌)

ഇനി ഞാനും മറന്നിടാം നല്ലച്ഛനും മറന്നിടാം
മറന്നീടുക സ്ത്രീധനമുതലേ വേറേയുണ്ടേ,അങ്ങനങ്ങനെ..(2)
(പള്ളിവാള്‌)
ഞങ്ങളുടെ പടിഞ്ഞാറു നടയില്‍ വാളാറും കല്ലറയില്‍
ഏഴരവട്ടി വിത്തവീടെ കിടപ്പതുണ്ടെ, അങ്ങനങ്ങനെ..(2)
(പള്ളിവാള്‌)
അതില്‍നിന്നും അരവട്ടിവിത്ത് അകത്തൊരു സ്ത്രീധനമായ്
തരികവേണം വടക്കുംകൊല്ലം വാഴും നല്ല പൊന്നച്ഛനേ,
അങ്ങനങ്ങനെ..2)
(പള്ളിവാള്‌)

നെല്ലൊന്നും വിത്തൊന്നുമല്ല എന്നുടെ പൊന്‍മകളേ
ആ വിത്ത് അസുരവിത്ത്‌ എന്നാണ്‌ അതിന്‍റെ പേര്,
അങ്ങനങ്ങനെ..(2)
(പള്ളിവാള്‌)

കണ്ണുകൊണ്ട് നോക്കി നീയ് വിത്തെന്നു പറഞ്ഞാലോ-
കണ്ണിന്റെ കൃഷ്ണമണിപൊട്ടി തെറിച്ചു പോകും,അങ്ങനെ
നാവുകൊണ്ട് ചൊല്ലി നീയ് വിത്തെന്നു പറഞ്ഞാലോ-
നാവിന്റെ കടപഴുത്ത് പറിഞ്ഞു പോകും,അങ്ങനെ
കൊണ്ടുവാ കൊണ്ടുവാ മോളേ കാളി മോളേ ശ്രീകുരുംബേ(2)
ആ വിത്തൊന്നു മലനാട്ടില്‍ ചെന്നാല്‍ മാനുഷ്യര്‍ക്കെല്ലാം ആപത്താണേ..(3)
അങ്ങനങ്ങനെ...

പള്ളിവാള്‌ ഭദ്രവട്ടകം കയ്യിലേന്തും തമ്പുരാട്ടി
നല്ലച്ഛന്റെ തിരുമുമ്പില്‍ ചെന്നു കാളി കളിതുടങ്ങി
അങ്ങനങ്ങനെ. (3)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts