പാടി ബിലാലെന്ന പൂങ്കുയിലു്
സീനത്തുല്‍ സില്‍സില
Padi Bilalenna Poonkuyilu (Seenathul Silsila)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംഷക്കീര്‍ ജാക്സണ്‍
ഗാനരചനഎം കെ അഹമ്മദ് പള്ളിക്കര
ഗായകര്‍കണ്ണൂർ സീനത്ത്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 23 2023 16:34:23.
പാടി ബിലാലെന്ന പൂങ്കുയില്
പണ്ട് പാവനദീനിന്‍ തേനിശല്
കാടിളകും കുഫിര്‍ കൂട്ടത്തില്
പുണ്യ കിലിമത്തുറപ്പിച്ച പൂങ്കരള്
(പാടി ബിലാലെന്ന...)

നേരിട്ടൊരഗ്നി പരിക്ഷണങ്ങള്‍
ഖല്‍ബ് നീറുന്നു
അക്കഥ ഓര്‍ത്തിടുമ്പോള്‍
നെറികെട്ട ഉമയ്യത്ത്‌ യജമാനന്‍
ഏറ്റം നരകിപ്പിച്ചു മതംമാറിവരാന്‍
(നേരിട്ടൊരഗ്നി...)

കിടത്തിയും പൊള്ളുന്ന മരുമണ്ണില്‍
ഏറ്റം കനമുള്ള കരിങ്കല്ല് തിരുനെഞ്ചില്‍
ഒരുലേശം ചലിച്ചില്ല ഈമാന്
വീണ്ടും ഉറപ്പിച്ചു മൊഴിഞ്ഞള്ള അഹദെന്ന്
(കിടത്തിയും...)

അടിമുടി കറുത്ത ബിലാലാണ്
അവരാത്മാവ് വെള്ളാമ്പല്‍ പൂവാണ്
അബൂബക്കര്‍ സിദ്ധീക്കവര്‍ ചൊല്ലുന്നു
ഉടനടിമത്ത്വം മോചിപ്പിച്ചെടുക്കുന്നു
(അടിമുടി കറുത്ത...)

പാടി ബിലാലെന്ന പൂങ്കുയില്
പണ്ട് പാവനദീനിന്‍ തേനിശല്
കാടിളകും കുഫിര്‍ കൂട്ടത്തില്
പുണ്യ കിലിമത്തുറപ്പിച്ച പൂങ്കരള്
(പാടി ബിലാലെന്ന...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts