കാലമിനിയേറെ ഇല്ലല്ലോ
സ്വര്‍ഗ്ഗരാജ്യം
Kaalaminiyere Illalo (Swarga Rajyam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംആമച്ചല്‍ പവിത്രന്‍ ,കെ കെ വില്‍സണ്‍
ഗാനരചനകെ കെ വില്‍സണ്‍
ഗായകര്‍സുകുരാജ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 20 2012 03:22:53.

കാലമിനിയേറെ ഇല്ലല്ലോ ഭൂവാസികളേ
കാന്തൻ തൻ വരവിനായി
വാഗ്ദത്തദേശത്തിനായ് കാത്തിരിക്കും വിശുദ്ധരേ
മണിനാദം മുഴങ്ങീടാറായ്
ഉണർന്നീടുക മണവാളൻ വാനിലെത്താറായ്
(കാലമിനിയേറെ…)

ആഗോളദുരന്തങ്ങൾ അനുദിനമേറിടുമ്പോൾ
ബുദ്ധിയുള്ളോർ ഗ്രഹിക്കുമല്ലോ
സ്വർഗ്ഗീയമർമ്മം കാതലായ് കാത്തിടുമല്ലോ
(കാലമിനിയേറെ…)

ജീവന്റെ അപ്പത്തിങ്കൽ പ്രാണൻ പിടഞ്ഞൊടുവിൽ
ജീവരക്തമൊഴുക്കിയല്ലോ
സന്ധി ബന്ധങ്ങൾ തകർത്തിട്ടും ഉയിർത്തുവല്ലോ
(കാലമിനിയേറെ…)

സാത്താന്റെ തന്ത്രങ്ങളും ശാപത്തിൻ പാശങ്ങളും
ആത്മാവിൽ അഴിക്കുമല്ലോ
ദൈവികദൂതിൽ രക്ഷയേകും ശക്തിയുണ്ടല്ലോ
(കാലമിനിയേറെ…) 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts