ഭാരങ്ങൾ തൻ
ഇടയമഴ
Bhaarangalthan (Idaya Mazha)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജോനാഥന്‍ ബ്രൂസ്
ഗാനരചനജോളി സാം ,കൃഷ്ണകുമാര്‍ ,സോജിന്‍ തോമസ്
ഗായകര്‍ഷിനില്‍ ,ബിനു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 09 2012 03:47:04.

ഭാരങ്ങൾ തൻ നടുവിൽ
എൻ കൂടെന്നും തുണയായ് നീ (2)
മുങ്ങിടാതെ താണിടാതെ
എന്നും പുലർത്തുന്നോൻ നീ യേശുവേ
എന്നും പുലർത്തുന്നോൻ നീ
വന്നീടും ഞാൻ നിന്നരികിൽ
തേടിടും ഞാൻ നിൻ കൃപകൾ
എന്നും നിന്നിൽ ചാരിടും ഞാൻ യേശുവേ
എന്നും നിന്നിൽ ചാരിടും ഞാൻ

കൊടുങ്കാറ്റടിച്ചാലും ഒരു നാളും ഭയപ്പെടില്ല
രോഗം വന്നു പെരുകിയാലും ഒരു നാളും ഭയപ്പെടില്ല
കർത്തൻ നീയെൻ ചാരെയെന്നും ഉള്ളതിനാലേ
ആമോദത്താൽ എന്നും പാടി സ്തുതിച്ചീടും ഞാൻ(2)
വന്നീടും ഞാൻ നിന്നരികിൽ
തേടിടും ഞാൻ നിൻ കൃപകൾ
എന്നും നിന്നിൽ ചാരിടും ഞാൻ യേശുവേ
എന്നും നിന്നിൽ ചാരിടും ഞാൻ

പ്രതികൂലങ്ങൾ ഏറിയാലും ഒരു നാളും പതറുകില്ല
പ്രയാസങ്ങൾ ഏറിയാലും ഒരു നാളും പതറുകില്ല
കർത്തൻ നിൻ കൂടെന്നും വഴി നടന്നീടും ഞാൻ
നിൻ തണലിൽ നിർഭയനായ് വസിച്ചീടും ഞാൻ (2)
വന്നീടും ഞാൻ നിന്നരികിൽ
തേടിടും ഞാൻ നിൻ കൃപകൾ
എന്നും നിന്നിൽ ചാരിടും ഞാൻ യേശുവേ
എന്നും നിന്നിൽ ചാരിടും ഞാൻ (2)
(ഭാരങ്ങൾ തൻ..) 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts