നല്ലിടയമഴ
ഇടയമഴ
Nallidayamazha (Idaya Mazha)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജോനാഥന്‍ ബ്രൂസ്
ഗാനരചനജോളി സാം ,കൃഷ്ണകുമാര്‍ ,സോജിന്‍ തോമസ്
ഗായകര്‍സീനു മനോജ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 09 2012 03:50:06.

നല്ലിടയമഴ ഒലീവു ചില്ലകളിൽ
കൂടൊന്നൊരുക്കുമ്പോൾ എന്റെ മനസ്സു പാടുന്നു
പാട്ടു പെയ്യുമ്പോൾ എന്റെ നാഥനെയറിയുന്നു
(നല്ലിടയമഴ…)

ഓരോ മഴനാരിൽ ആർക്കു നേരുന്നു
നിന്റെ പറുദീസ ഏകുമാനന്ദം
അനന്ത കരുണം നിതാന്ത സ്നേഹം
അനാദിയാം സൗഖ്യം
ഹൃദന്ത താളം സനാഥരാഗം
അതാണു നല്ലിടയൻ
(നല്ലിടയമഴ…)

കനലിൽ എരിയുമ്പോൾ തണലു തേടുമ്പോൾ
നിന്റെ കാരുണ്യം പെയ്തു നിറയുന്നു
അനന്ത കരുണം നിതാന്ത സ്നേഹം
അനാദിയാം സൗഖ്യം
ഹൃദന്ത താളം സനാഥരാഗം
അതാണു നല്ലിടയൻ
(നല്ലിടയമഴ…)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts