വേദനായകാ കൃഷ്ണാ
ഗുരുവായൂര്‍ നിവേദ്യം
Vedanayaka Krishna (Guruvayoor Nivedyam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎ അനന്തപത്മനാഭൻ ,കലാരത്നം കെ ജി ജയൻ (ജയ വിജയ) ,പട്ടണക്കാട് പുരുഷോത്തമൻ ,എം ജി രാധാകൃഷ്ണന്‍ ,സ്നേഹ ജ്യോതി ,കെ എം ഉദയൻ
ഗാനരചനഓ എന്‍ വി കുറുപ്പ് ,പി പ്രകാശ് ജയദേവ് ,പള്ളിപ്പുറം മോഹനചന്ദ്രന്‍ ,പ്രകാശ്‌ പി മാവേലിക്കര ,പ്രകാശ് പുരുഷോത്തമന്‍ ,രാമചന്ദ്രമേനോന്‍ ,സന്തോഷ് വര്‍മ്മ ,എ വി വാസുദേവന്‍ പോറ്റി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2012 19:09:30.
 
വേദനായകാ കൃഷ്ണാ വേണുഗായകാ (2)
പ്രേമലോലുപാ രാധാപ്രാണനായകാ (2)
നീലലോചനാ ഗോപിമാനസേശ്വരാ
യദുകുലനായക ദേവകിനന്ദന ശ്രീഹരി പാഹി മുരാരിമുകുന്ദാ
(വേദനായകാ )

കൃഷ്ണഗാഥ പാടി നിന്റെ ധ്യാനമാര്‍ന്നിടാനെന്റെ
കഷ്ടകാലജീവിതത്തില്‍ ഭക്തിയേറിടാന്‍
(കൃഷ്ണഗാഥ )
വിഷ്ണുഭക്തനാമിവന്നു മുക്തിയേകണേ കൃഷ്ണാ
അച്യതാ ഭവാന്റെ മുന്നില്‍ നില്‍ക്കയാണു ഞാന്‍
(വിഷ്ണുഭക്തനാമിവന്നു )
(വേദനായകാ )

പാര്‍ത്ഥനന്നു നീ പകര്‍ന്ന ഗീതയൊന്നു മാത്രമീ
പാരിലുള്ള തിന്മയേ ഹനിക്കുവാന്‍ നിദാനമായി
(പാര്‍ത്ഥനന്നു )
പ്രേമരൂപിയായ നിന്റെ സാന്ത്വനം നുണഞ്ഞിടാന്‍ (2)
മുനികുലവന്ദിത നാരദപൂജിത മാധവ കാളിയമര്‍ദ്ദന പാഹി
(വേദനായകാ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts