ചെമ്പൈ സംഗീതോത്സവം
ഗുരുവായൂര്‍ നിവേദ്യം
Chempai Sangeetholsavam (Guruvayoor Nivedyam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎ അനന്തപത്മനാഭൻ ,കലാരത്നം കെ ജി ജയൻ (ജയ വിജയ) ,പട്ടണക്കാട് പുരുഷോത്തമൻ ,എം ജി രാധാകൃഷ്ണന്‍ ,സ്നേഹ ജ്യോതി ,കെ എം ഉദയൻ
ഗാനരചനഓ എന്‍ വി കുറുപ്പ് ,പി പ്രകാശ് ജയദേവ് ,പള്ളിപ്പുറം മോഹനചന്ദ്രന്‍ ,പ്രകാശ്‌ പി മാവേലിക്കര ,പ്രകാശ് പുരുഷോത്തമന്‍ ,രാമചന്ദ്രമേനോന്‍ ,സന്തോഷ് വര്‍മ്മ ,എ വി വാസുദേവന്‍ പോറ്റി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 08 2012 08:29:38.

ചെമ്പൈ സംഗീതോത്സവം …
ചെമ്പൈ സംഗീതോത്സവം
ഗുരുപവന പുരിയിൽ ഏകാദശിനാളിൽ
ഭഗവാന്റെ തിരുനടയിൽ
ഗുരുചെമ്പൈ സംഗീതോത്സവം
(ഗുരുപവനപുരിയിൽ…)

ജന്മദുഃഖങ്ങൾ നിറയും കാവ്യങ്ങൾ
സർഗ്ഗ സംഗീതം അമൃതചഷകമായ്
മുന്നിൽ കാണുന്ന ഗോപബാലന്റെ
മുരളി തീർക്കുന്ന ഗാനങ്ങളായ് (2)
തെളിഞ്ഞു മനസ്സിൽ നിറഞ്ഞു വപുസ്സിൽ
വിളങ്ങി നഭസ്സിൽ ശ്രീഹരിഗോപാലൻ (2)
(ചെമ്പൈ സംഗീതോത്സവം…)

പഞ്ചഭൂതങ്ങൾ അമരും വേദിയിൽ
നാദം പകരുന്ന കണ്ഠങ്ങളാൽ
ഭക്തർ അണയുന്ന മന്ദിരം തന്നിൽ
തുടരെയെത്തുന്നു ഗീതാജ്ഞലി (2)
വരങ്ങൾ ചൊരിഞ്ഞു വിടർന്നു ചെഞ്ചൊടി
വിളങ്ങി മുൻപിൽ കാർവർണ്ണ രൂപം (2)
(ചെമ്പൈ സംഗീതോത്സവം…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts