ഒരു കാതം
എല്ലാമെല്ലാം അയ്യപ്പന്‍
Oru kaatham (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 13 2012 15:30:12.

ഒരു കാതം വഴി വരുന്നേ അയ്യപ്പാ
ഒറ്റമണി കിലുങ്ങുന്നേ അയ്യപ്പാ
ഇരു കാതം വഴി വരുന്നേ അയ്യപ്പാ
കാൽച്ചിലമ്പും കിലുങ്ങുന്നേ അയ്യപ്പാ
മുക്കാതം വഴി വരുന്നേ അയ്യപ്പാ
മുടി മണി തൻ താളമുണ്ടേ അയ്യപ്പാ
നാൽ കാതം വഴി വരുന്നേ അയ്യപ്പാ
നട നട നടക്കും ചന്തമുണ്ടേ അയ്യപ്പാ
(ഒരു കാതം…)

ഐങ്കാതം വഴി വരുമ്പോൾ പൊൻ ചുരിക തിന്തകതോം
അറു കാതം വഴി വരുമ്പോൾ അരമണിയും തിന്തകതോം
ഏഴു കാതം വഴി വരുമ്പോൾ കരി പുലികൾ തിന്തകതോം
എൺ കാതം വഴി വരുമ്പോൾ എരുമേലി തിന്തകതോം
തിന്തകതോം തക തോം തകതോം തത്തോം തത്തോം
(ഒരു കാതം…)
ഒൻപതു കാതം വഴി വരുമ്പോൾ ചെമ്പുലിയും തിന്തകതോം
പത്താം കാതം വഴി വരുമ്പോൾ മുത്തുക്കുട തിന്തകതോം
പതിനൊന്നാം കാതത്തിൽ പമ്പയല്ലോ തിന്തകത്തോം (2)
പന്ത്രണ്ടാം കാതത്തിൽ ശരം കുത്തി തിന്തകത്തോം (2)
തിന്തകതോം തക തോം തകതോം തത്തോം തത്തോം
(ഒരു കാതം…)

പതിമൂന്നാം കാതത്തിൽ കരിമലയും തിന്തകത്തോം
പതിനാലാം കാതത്തിൽ നീലിമല തിന്തകത്തോം
പതിനഞ്ചാം കാതത്തിൽ കാളകെട്ടി തിന്തകത്തോം (2)
പതിനാറാം കാതത്തിൽ വാവരുണ്ടേ തിന്തകത്തോം (2)
തിന്തകതോം തക തോം തകതോം തത്തോം തത്തോം
(ഒരു കാതം…)

പതിനേഴാം കാതത്തിൽ അഴുതയുണ്ടേ തിന്തകത്തോം
പതിനെട്ടാം കാതത്തിൽ പൊന്നമ്പലം തിന്തകത്തോം
പൊന്നമ്പലം വാണരുളും മണികണ്ഠൻ തിന്തകത്തോം
ആദിമൂല പരം പൊരുളാം അയ്യപ്പൻ തിന്തകത്തോം
തിന്തകതോം തക തോം തകതോം തത്തോം തത്തോം


ഒരു കാതം വഴി വരുന്നേ അയ്യപ്പാ
ഒറ്റമണി കിലുങ്ങുന്നേ അയ്യപ്പാ
ഇരു കാതം വഴി വരുന്നേ അയ്യപ്പാ
കാൽച്ചിലമ്പും കിലുങ്ങുന്നേ അയ്യപ്പാ
മുക്കാതം വഴി വരുന്നേ അയ്യപ്പാ
മുടി മണി തൻ താളമുണ്ടേ അയ്യപ്പാ
നാൽ കാതം വഴി വരുന്നേ അയ്യപ്പാ
നട നട നടക്കും ചന്തമുണ്ടേ അയ്യപ്പാ
സ്വാമി ശരണം ചരണം ശരണം അയ്യപ്പാ
ശരണം ചരണം ശരണം ശരണം അയ്യപ്പാ
സ്വാമിയേ ശരണമയ്യപ്പോ…….
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts