നാടുണരും
ഉണ്ണിക്കിനാവുകള്‍
Nadunaarum (Unnikkinaavukal)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംസെബി നായരമ്പലം
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 02 2012 07:07:52.
 
നാടുണരും നാളല്ലേ ഹോയു്
തക തക തക താനാ
പൂവിടരും നാളല്ലേ ഹോയു്
തക തക തക താനാ
പൂവൊരുക്കണ്ടേ (2)
നാടിനു പൂമഴ തീര്‍ക്കണ്ടേ
മലനാടിനു മാല ചാര്‍ത്തണ്ടേ
(നാടുണരും )

മാനത്തുള്ളൊരു മാലാഖേ - മാലാഖേ
മഴവില്‍ കതിരുകള്‍ നല്‍കേണം - നല്‍കേണം
മാനത്തുള്ളൊരു മാലാഖേ
മഴവില്‍ കതിരുകള്‍ നല്‍കേണം
പാറി നടക്കും പൂങ്കാറ്റേ - നീ
പനിനീരിത്തിരി പകരേണം
കുളിര്‍ മലയജകുങ്കുമം തൂകേണം (2)
(നാടുണരും )

കന്നിനിലാവിന്‍ കൈകളില്‍ നിന്നും
വെള്ളിപ്പുടവകള്‍ വാങ്ങേണം (2)
(കന്നിനിലാവിന്‍ )
താരകപ്പെണ്‍കൊടിമാരേ നിങ്ങള്‍ (2)
ആഭരണങ്ങളൊരുക്കേണം - തിരു -
വാഭരണങ്ങലൊരുക്കേണം
(നാടുണരും )

മഞ്ചലേറി വരുന്നവരെല്ലാം
മന്ത്രം ചൊല്ലി ഇരിക്കേണം
(മഞ്ചലേറി )
മാമലനാടിന്‍ കല്യാണത്തിനു
കാവുകള്‍ താലമുയര്‍ത്തേണം - പൂം
കാവുകള്‍ പൂക്കള്‍ ചൊരിയേണം (3)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts