പാടാന്‍ പഠിപ്പിച്ചു
ഉണ്ണിക്കിനാവുകള്‍
Paadaan Padippichu (Unnikkinaavukal)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംസെബി നായരമ്പലം
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 27 2012 17:06:41.
 
പാടാന്‍ പഠിപ്പിച്ചു പണ്ടു്
എന്നെ പഞ്ചവര്‍ണ്ണക്കിളിപ്പെണ്ണു്
(പാടാന്‍ )
ഓടാന്‍ പഠിപ്പിച്ചു മുന്നം - തുമ്പ -
ക്കാടുകല്‍ ചുറ്റുന്ന കാറ്റു്
(ഓടാന്‍ )
(പാടാന്‍ ) (2)

പുഞ്ചിരി തൂകി മലരു് - എന്നെ
കൊഞ്ചിച്ചു പഞ്ചമിരാവു്
(പുഞ്ചിരി )
കണ്ണിനു പുണ്യമരുളി - നീല
വിണ്ണിലെ വെള്ളിനക്ഷത്രം
(പാടാന്‍ )

ഏഴു നിറങ്ങള്‍ പകര്‍ന്നു - മണി -
മാരിവില്ലാം ചിത്രകാരന്‍
(ഏഴു )
ഏഴു സ്വരങ്ങളുയര്‍ത്തി - പദ -
താരില്‍ തുടിക്കും ചിലങ്ക
(പാടാന്‍ )

ആഴക്കടലുകളേകി - എനി -
ക്കാഴക്കു മുത്തിന്റെ മാല
(ആഴക്കടലുകളേകി )
കാലങ്ങള്‍ നല്‍കി വസന്തം - എന്നെ
കേഴാന്‍ പഠിപ്പിച്ചു ലോകം
(പാടാന്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts