ഗോപീ കൃഷ്ണാ
വെണ്ണക്കുടം
Gopee Krishna (Vennakkudam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഗോപു കൃഷ്ണ
ഗാനരചനഅഖില ജി കൃഷ്ണൻ ,ദിവ്യ സൂരജ്
ഗായകര്‍എ പി ദീപക്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 23 2012 03:37:31.

ഹര ഹര കൃഷ്ണ ഹരേ ജയ ജയ കൃഷ്ണ ഹരേ
ഹര ഹര കൃഷ്ണ ഹരേ ഹര ഹര ജയ ജയ ജയ (2)
ഗോപീകൃഷ്ണാ രാധാകൃഷ്ണാ ഹരേ മുരാരേ
ജയശൗരേ കൃഷ്ണാ ലീലാകൃഷ്ണാ ഹരേ മുരാരേ
യദുകുലപാലകാ മദന മനോഹര
മധുരിപു മാനവാ മധുവന വല്ലഭാ
സഖികളും യമുനയും സ്വയംവരം മറന്നുടൻ
ചടുലമണയും ഒഴുകി നിറയും നിന്നെ കാണും നേരം കണ്ണാ
ബാലഗോപാലാ നന്ദകുമാരാ കൃഷ്ണാ കാർവർണ്ണാ
പൂന്തുകിലേകും പൊൻമുളം തണ്ടിൽ പീലിപ്പൂ ചാർത്തീടാം
(ഗോപീകൃഷ്ണാ…)

ഗോക്കളെ മേച്ചൊരു ഗോപാലാ
ഗോകുലം കാത്തൊരു ഗോവിന്ദാ (2)
താമരനയനാ കോമള വദനാ
കാർമുകിൽ വർണ്ണാ പതിത പാവനാ
കണിയൊരുക്കുന്നു തിരി തെളിക്കുന്നു
കളഭകുങ്കുമമണിയിപ്പൂ
നിൻ കൃപാസാഗരം മുക്തിദായകം
നേടുവാൻ നീളുമീ ഭക്തമാനസം
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ (2)
(ഗോപീകൃഷ്ണാ…)

പാൽക്കുടം ഉടയും മേടകളിൽ
പാൽച്ചിരി നുണയും പൊന്നുണ്ണീ (2)
രാസവിലോലം കേളീ പുളിനം
രാഗനിദാനം മോഹനനാദം
സ്വരമുയരണം മണിയുണരണം
കനകച്ചിലങ്ക കിലുങ്ങണം
നിന്റെ പൊൻവിഗ്രഹം മോക്ഷദായകം
കാണുവാൻ നീളുമീ ഭക്തമാനസം
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ (2)
(ഗോപീകൃഷ്ണാ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts