നീരദ മനോജ്ഞം
വെണ്ണക്കുടം
Neerada Manojnjam (Vennakkudam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഗോപു കൃഷ്ണ
ഗാനരചനഅഖില ജി കൃഷ്ണൻ ,ദിവ്യ സൂരജ്
ഗായകര്‍നിത്യ നികേഷ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 23 2012 03:34:51.

കൃഷ്ണാ..ആ..ആ..ആ..ആ
നീരദമനോജ്ഞം ശ്രീരൂപം
വൈകുണ്ഠവാസം സ്ഥിതിപാലനം
രുഗ്മിണി സേവിതം ഹരിസന്നിധേ…
(നീരദ മനോജ്ഞം…)

രാധയ്ക്കും ലളിതയ്ക്കും തൻ കേളി സഖിമാർക്കും
കുഴലൂതും കണ്ണന്റെ കർണ്ണാമൃതം
മീരയ്ക്ക് താങ്ങായി കാളിന്ദി പതിയായി
പല കേളിയാടുന്ന ഗോപീകൃഷ്ണ
കാനനസീമകളിലലയും നിൻ
ഗോപികളറിയാതൊളിയും നീ
ഗിരിധാരീ യദുനന്ദനാ ഗോവിന്ദാ..
ആ..ആ..ആ.
(നീരദ മനോജ്ഞം…)

തുടികൊട്ടിയുണർത്തുന്നു വിളക്കേന്തി ഭജിക്കുന്നു
തിരുമുൻപിൽ നീരും നിൻ വെണ്ണക്കുടം
ദീനബന്ധുവായെത്തി ദീനം നീയകറ്റാനായി
ദിനം തോറും തപം ചെയ്യും ദേവാ ഞങ്ങൾ
ദ്വാരക നിറയും സംഗീതം ഗീതയിലുണരും സന്ദേശം
യോഗീശ്വരാ നന്ദലാലാ ശ്രീകൃഷ്ണാ
ആ..ആ..ആ..
(നീരദ മനോജ്ഞം…)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts