മായകൾ ആയിരം
വെണ്ണക്കുടം
Maayakal Aayiram (Vennakkudam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഗോപു കൃഷ്ണ
ഗാനരചനദിവ്യ സൂരജ്
ഗായകര്‍ദിവ്യ സൂരജ് ,അയന വേണുഗോപാൽ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 23 2012 03:36:12.

മായകളായിരം ആടിടുമെന്നുടെ മാനസ മണിവർണ്ണാ
നിൻ ഗോപികമാരൊടു കേളികളാടും മഞ്ജുള മുകിൽ വർണ്ണാ (2)
പൂത്താലിയും പൊൻപീലിയും ചേർന്നാടി
മദഭര യമുനയിൽ അലയിടും അനുപദമഴകൊടു
സുമധുര സുരഭില തരളിത രജനിയിതാ..
കാതിൽ കാറ്റായ് പാടും കണ്ണാ..
(മായകളായിരം……)

ദേവകിയ്ക്കു നീയുണ്ണിയായ് വന്നു വാസുദേവാ ഭജേ
പ്രിയ രാധയോടൊത്തു കുഴലൂതുന്നൊരു ഗോപബാലാ ഭജേ
നീ കാളിയമർദ്ദനമാടുമ്പോൾ
നിൻ കാൽത്തള നെഞ്ചിൽ ഉണരുമ്പോൾ
പറയാതെ മനതാരിൽ തെളിനീരായ് തെളിയും പീലിത്തിരുമുടി
അഴകിലുലാവും പീതാംബരധര ശ്യാമാംബര രൂപം
കാതിൽ കാറ്റായ് പാടും കണ്ണാ..
(മായകളായിരം……)

ആഴിനീർവർണ്ണൻ ആടിടും കണ്ണൻ ആയിരം വെണ്ണകൾ
നിറമാല ചാർത്തുവാൻ താലി നേർന്നിടാൻ അയിരം കന്യകൾ
നീ ഗോവർദ്ധനഗിരിയേന്തുമ്പോൾ
നിൻ പൂ മൂടും ചിരി കാണും ഞാൻ
നിറയുന്നു മിഴിനീരിൽ
നിറമാലയിലലിയും കാൽത്തള കൈവള
അരമണി കിങ്ങിണി
മാറിടമണിയും കൗസ്തുഭ ലാവണ്യം
കാതിൽ കാറ്റായ് പാടും കണ്ണാ..
(മായകളായിരം……)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts