വിശദവിവരങ്ങള്‍ | |
വര്‍ഷം | 2008 |
സംഗീതം | വിശ്വജിത്ത് |
ഗാനരചന | സോഹന്‍ ലാല്‍ |
ഗായകര്‍ | ശ്വേത മോഹൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 25 2013 04:56:00.
കണ്ടിട്ടും കണ്ടിട്ടും കൊതി തീര്‍ന്നില്ലെന്‍ മാണിക്യക്കനവോ നീ..... കേട്ടിട്ടും കേട്ടിട്ടും തേനൂറും മൊഴിയല്ലേ... തൊട്ടാല്‍ ചിരിമഴവില്ലല്ലേ... (കണ്ടിട്ടും കണ്ടിട്ടും....) സ്നേഹപ്പൂവാനില്‍ നീയോ... പൊന്‍വെട്ടം തൂകും സൂര്യന്‍ കളിയാടും മേളം ഇടനെഞ്ചില്‍ ശ്രുതി മീട്ടും..അമ്മ മേഘം എന്‍ സ്വപ്നം പൂക്കും കാലം നിന്‍ കണ്ണില്‍ കാണും നേരം പൂക്കാലം കണ്മുന്നില്‍... പൂക്കാലം എന്നുള്ളില്‍... (കണ്ടിട്ടും കണ്ടിട്ടും....) കാണാനെന്തൊരു ചന്തം.. കാണാനീ വഴി വന്നേ നാടോടിക്കാറ്റും.... കടവത്തൊരു തോണിയടുക്കണ കണ്ടവരാരോ എന്‍ ചുണ്ടിലൊരീണമൊഴിഞ്ഞേ... മൈലാഞ്ചിക്കുളിരുമണിഞ്ഞേ... മിഴിയോരം കണ്ണീര്‍പ്പാടം തിന കൊയ്യാന്‍ ആളുവരുന്നേ... (കണ്ടിട്ടും കണ്ടിട്ടും....) | |