ചിറവരമ്പത്തു
ഗ്രാമീണഗാനങ്ങൾ വാല്യം I
Chira Varambathu (Grameena Gaanangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംവിദ്യാധരൻ
ഗാനരചനമുല്ലനേഴി
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:36.


ചിറവരമ്പത്ത് ചിരുതേവിക്കാവ്
ചിരുതേവിക്കാവില് തിരുനടത്താക്കോല്
തിരുടന്‍ എടുത്തിട്ടോ
കരുമാടിപ്പിള്ളേരു ചിറയിലെടുത്തിട്ടോ
തിരുകിയോരരയുടെ വികൃതി മടുത്തിട്ടോ
അങ്ങനെയോ ഇങ്ങനെയോ എങ്ങനെയോ പോയേ ….പോയ്‌ ….

പുലരിയിലെത്തി ചിറയില്‍ കുളിച്ചു
പുതിയ മോഹങ്ങള്‍ ചിറകിട്ടടിച്ചു (പുലരിയില്‍ )
തിരിവെട്ടം കാണാന്‍ ഉഴറിക്കൊതിച്ചു
തട്ടകത്തെ തായൊത്തു
കൂട്ടം കൂടാനോ കോട്ടം കൂടാതെ
വാട്ടം കൂടാതെ
കെട്ടുന്ന ജീവിത തട്ടുയര്ത്താ നും
ചിരുതേവിയമ്മേടെ ചെറുമക്കളെത്ത്യേ …..

ഗോപുരവാതില്‍ മലര്ക്കെ തുറന്നു
ഗോപിയണിഞ്ഞ ചേരാത് നിരന്നും (ഗോപുര )
തിരുനടവാതില്‍ അടഞ്ഞു കിടന്നും
തിരുമേനിയങ്ങനെ തിരുമുറ്റത്തങ്ങനെ
ചങ്ങലവട്ട കയ്യില്‍ പിടിച്ചും
തിങ്കള്‍ അകത്തുള്ള അറയില്‍ അടച്ചും
പരതണ പരതലതെല്ലാരും കണ്ടേ …….

പൊന്നു കൊണ്ടുള്ളൊരു താക്കോലല്ല
പൊന്നാണെങ്കില്‍ മിന്നിക്കണ്ടേനെ (പൊന്നു )
മണ്ണ് കൊണ്ടുള്ളൊരു താക്കോലല്ല
മണ്ണാണെങ്കില്‍ ഉടഞ്ഞു കണ്ടേനെ (മണ്ണ്)
ഇരുമ്പ് കൊണ്ടുള്ളൊരു താക്കോലല്ല
ഇരുമ്പാണെങ്കില്‍ തുരുമ്പ് കണ്ടേനെ (ഇരുമ്പ് )

വന്നോരു വന്നോരു കണ്ണ് തെളിച്ചേ
കണ്ണ് തെളിഞ്ഞോരു നിന്ന് ചിരിച്ചേ (വന്നോരു )
നിന്ന് ചിരിച്ചോരു കാര്യം പറഞ്ഞേ
കൊട്ടും ചിരിക്കു കരുക്കള്‍ ഒരുക്ക്യേ (നിന്ന് )
ഉരുളിയെടുത്തേ കുരുതി നിറച്ചേ
പ്ലാവിലക്കുമ്പിള് ചുറ്റും നിരത്ത്യേ
കുരുതീലിടാനായ് ഉരുപ്പടി തേട്യേ

മണ്ണല്ല …പൊന്നല്ല …മരമല്ല …താക്കോല്
മിന്നിത്തിളങ്ങും മനസ്സിലിരിക്കണൊരൊന്നാംതരം
തങ്ക സ്വപ്നമല്ലോ ………
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts