ആടുകൾ നൂറുള്ളൊരു
സ്വർഗ്ഗരാജ്യം
Aadukal Noorulloru (Swargarajyam)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ എ ജോസ്
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:48.
 
ആടുകള്‍ നൂറുള്ളോരാട്ടിടയന്‍
കാടുകള്‍ വീടാക്കുമാട്ടിടയന്‍
മേച്ചില്‍പ്പുറം വിട്ടിട്ടാലയില്‍ വന്നപ്പോള്‍
കണ്ടില്ലൊരാടിനെ ആരാവില്‍ (2 )

നെഞ്ചു നുറുങ്ങി കരഞ്ഞു
പാവം കണ്ണു കലങ്ങി തിരഞ്ഞു (2 )
കയ്യില്‍ മെഴുകുവിളക്കുവുമായി
കുന്നും പുറങ്ങളിലൂടെ
കുഞ്ഞേ കുഞ്ഞേ എന്നു വിളിച്ചു നടന്നു
ആടുകള്‍ നൂറുള്ളോരാട്ടിടയന്‍
കാടുകള്‍ വീടാക്കുമാട്ടിടയന്‍
മേച്ചില്‍പ്പുറം വിട്ടിട്ടാലയില്‍ വന്നപ്പോള്‍
കണ്ടില്ലൊരാടിനെ ആരാവില്‍

കൂരിരുള്‍ താഴ്വരയൊന്നില്‍
പിന്നെ കുഞ്ഞാടിരുന്നത് കണ്ടു (2 )
കോരിയെടുത്തു തന്നാടിനെ പൂ പോലെ
നെഞ്ചോട്‌ ചേര്‍ത്തയാള്‍ നിന്നു
ആടുകള്‍ നൂറുള്ളോരാട്ടിടയന്‍
കാടുകള്‍ വീടാക്കുമാട്ടിടയന്‍
മേച്ചില്‍പ്പുറം വിട്ടിട്ടാലയില്‍ വന്നപ്പോള്‍
കണ്ടില്ലൊരാടിനെ ആരാവില്‍



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts