സ്വര്‍ഗ്ഗരാജ്യം
സ്വർഗ്ഗരാജ്യം
Swargaraajyam (Swargarajyam)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ എ ജോസ്
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:48.

സ്വര്‍ഗ്ഗരാജ്യം വരേണമേ
തിരുവുള്ളം സ്വര്‍ലോകത്തെന്നതുപോല്‍
ഭൂവിലും ആകേണമേ (2 )
അന്നന്ന് വേണ്ടുന്ന അന്നവും നല്‍കി
ഞങ്ങളെ എന്നും നീ കാക്കേണമേ (2 )
ആശ്രയം തേടി അണയുന്ന ഞങ്ങളെ
നിന്നോടു നീയെന്നും ചേര്‍ക്കേണമേ (2 )
സ്വര്‍ഗ്ഗരാജ്യം വരേണമേ
തിരുവുള്ളം സ്വര്‍ലോകത്തെന്നതുപോല്‍
ഭൂവിലും ആകേണമേ
എറുന്ന ദു:ഖത്തിന്‍ അത്താണിയായി
ഞങ്ങള്‍ തന്‍ മുന്നില്‍ നീ നില്‍ക്കേണമേ (2 )
നിന്‍ കടക്കാരായി മാറുന്ന ഞങ്ങള്‍ തന്‍
കുറ്റങ്ങള്‍ എല്ലാം പൊറുക്കേണമേ (2 )
സ്വര്‍ഗ്ഗരാജ്യം വരേണമേ
തിരുവുള്ളം സ്വര്‍ലോകത്തെന്നതുപോല്‍
ഭൂവിലും ആകേണമേ (2 )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts