പൊന്നിലഞ്ഞി പൂവണിഞ്ഞു
സർവ്വേക്കല്ല്
Ponnilanji Poovaninju (Survekallu)
വിശദവിവരങ്ങള്‍
വര്‍ഷം 1954
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ജോര്‍ജ്ജ് ,ജി ദേവരാജന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:45.

പൊന്നിലഞ്ഞി പൂവണിഞ്ഞു ഓണമെത്തി നാട്ടിലെങ്ങും
പുത്തനൊരു പാട്ട് പാടാന്‍ പോരുകയെന്‍ കൂട്ടുകാരേ
ഓ ...കൂട്ടുകാരേ (പൊന്നിലഞ്ഞി )

ഓ ...
തുമ്പിതുള്ളാന്‍ നേരമെത്തി തുമ്പയിതാ കാത്തിരിപ്പൂ
തുമ്പിതുള്ളാന്‍ നേരമെത്തി തുമ്പയിതാ കാത്തിരിപ്പൂ
കൈകൊട്ടിക്കളി കാണാന്‍ മഞ്ഞക്കിളി വന്നിതല്ലോ
ഓ ...വന്നിതല്ലോ (കൈകൊട്ടി )
(പൊന്നിലഞ്ഞി )

ഓ ...
കച്ചമുണ്ടും തോര്‍ത്തുമിട്ട്‌ അച്ഛനുമായ് ഓണമുണ്ണാന്‍
കച്ചമുണ്ടും തോര്‍ത്തുമിട്ട്‌ അച്ഛനുമായ് ഓണമുണ്ണാന്‍
പുഞ്ചവയല്‍ കൊയ്തെടുത്ത നെന്മണികള്‍ കിട്ടിയില്ലേ
ഓ ...കിട്ടിയില്ലേ (പുഞ്ചവയല്‍ )
(പൊന്നിലഞ്ഞി )

ഓ ...
അത്തപ്പൂവിളികേള്‍ക്കാന്‍ എത്തിടുമോ മാവേലി
അത്തപ്പൂവിളികേള്‍ക്കാന്‍ എത്തിടുമോ മാവേലി
കതിരുകൊയ്ത കൈകളിലെ പതിരു കാണാന്‍ പോന്നിടുമോ
കതിരുകൊയ്ത കൈകളിലെ പതിരു കാണാന്‍ പോന്നിടുമോ
പാടുപെടും നാടു കാണാന്‍ പോരുകിലോ മാവേലി
പാടുപെടും നാടു കാണാന്‍ പോരുകിലോ മാവേലി
പുഞ്ചിരിക്കും നാളെയുടെ പാട്ടുപാടി വരവേല്‍ക്കാം
ഓ ...വരവേല്‍ക്കാം (പുഞ്ചിരിക്കും )
(പൊന്നിലഞ്ഞി )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts