ആരു സഹായിക്കും
ആശ്വാസഗീതങ്ങൾ വോ II
Aaru Sahayikkum (Aaswaasa Geethangal Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംമൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്
ഗാനരചനമൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്
ഗായകര്‍കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:45.

ആരു സഹായിക്കും ലോകം തുണയ്ക്കുമോ
ജീവന്‍ പോയീടുമ്പോള്‍ ആശ്രയം ആരുള്ളൂ
സ്നേഹിതന്മാര്‍ വന്നാല്‍ ചേര്‍ന്നരികില്‍ നില്‍ക്കും
ക്ലേശമോടെല്ലാരും കണ്ണുനീര്‍ തൂകിടും

ജീവന്റെ നായകന്‍ ദേഹിയെ ചോദിച്ചാല്‍
ഇല്ലില്ലെന്നോതുവാന്‍ ഭൂതലേയാരുള്ളു
ഭാര്യ, മക്കള്‍, ബന്ധുമിത്രരും അന്ത്യത്തില്‍
ഖേദം പെരുകീട്ടു മാര്‍വിലടിക്കുന്നു

ഏവനും താന്‍ ചെയ്ത കര്‍മ്മങ്ങള്‍ക്കൊത്തപോല്‍
ശീഘ്രമായ് പ്രാപിപ്പാന്‍ ലോകം വിട്ടീടുന്നു
കണ്‍കള്‍ അടയുമ്പോള്‍ കേള്‍വി കുറയുമ്പോള്‍
എന്‍ മണവാളാ! നിന്‍ ക്രൂശിനെ കാണിക്ക

ദൈവമേ നിന്‍ മുന്നില്‍ ഞാന്‍ വരും നേരത്തില്‍
നിന്‍ മുഖ വാത്സല്യം നീയെനിക്കേകണേ
യേശു മണവാളാ സകലവും മോചിച്ചു
നിന്നരികില്‍ നില്‍പ്പാന്‍ യോഗ്യനാക്കേണമേ

പൊന്നു കര്‍ത്താവേ നിന്‍ തങ്ക രുധിരത്തില്‍
ജീവിത വസ്ത്രത്തിന്‍ വെണ്മയെ നല്‍കണേ
മരണത്തിന്‍ വേദന ദേഹത്തെ തള്ളുമ്പോള്‍
ദൈവമേ നീയല്ലാതാരെനിക്കാശ്രയം

ജോര്‍ദാന്റെ തീരത്തില്‍ ഞാന്‍ വരും നേരത്തില്‍
കാല്കളെ വേഗം നീ അക്കരയാക്കണം
ഭൂവിലെ വാസം ഞാന്‍ എപ്പോള്‍ വെടിഞ്ഞാലും
കര്‍ത്താവിന്‍ രാജ്യത്തില്‍ നിത്യമായ് പാര്‍ത്തീടും

ഇമ്പമേറും സ്വര്‍ഗ്ഗേ എന്‍ പിതാവിന്‍ വീട്ടില്‍
ആയുസ്സനന്തമായ് കാണുമാറാകണം
സീയോന്‍ മലയിലെന്‍ കാന്തനുമായ് നില്‍പ്പാന്‍
ഞാനിനി എത്ര നാള്‍ കാത്തിരുന്നീടണം
(ആരു സഹായിക്കും )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts