അഴലേരും ജീവിത മരുവിൽ
ധ്യാന ഗീതങ്ങള്‍ Vol II
Azhalerum Jeevitha Maruvil (Dhyana Geethangal Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംപ്രൊഫ ജോൺ വർഗ്ഗീസ്
ഗാനരചനപ്രൊഫ ജോൺ വർഗ്ഗീസ്
ഗായകര്‍കെസ്റ്റര്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:43.

അഴലേറും ജീവിത മരുവില്‍
നീ തളരുകയോ ഇനി സഹജേ
അഴലേറും ജീവിത മരുവില്‍
നീ തളരുകയോ ഇനി സഹജേ

നിന്നെ വിളിച്ചവന്‍ ഉണ്മയുള്ളോന്‍
കണ്ണിന്‍ മണി പോലെ കാത്തിടുമേ
അന്ത്യം വരെ വഴുതാതെയവന്‍
താങ്ങി നടത്തീടും പൊന്‍ കരത്താല്‍
(അഴലേറും )

കാര്‍മുകില്‍ ഏറെ കരേറുകിലും
കാണുന്നില്ലേ മഴവില്ലതിന്മേല്‍
കരുതുക വേണ്ടതിന്‍ ഭീകരങ്ങള്‍
കെടുതികള്‍ തീര്‍ത്തവന്‍ തഴുകീടുമേ
(അഴലേറും )

മരുഭൂ പ്രയാണത്തില്‍ ചാരീടുവാന്‍
ഒരു നല്ല നായകന്‍ നിനക്കില്ലയോ
കരുതും നിനക്കവന്‍ വേണ്ടതെല്ലാം
തളരാതെ യാത്ര തുടര്‍ന്നീടുക
(അഴലേറും )

ചേലോട് തന്ത്രങ്ങള്‍ ഓതീടുവാന്‍
ചാരന്മാര്‍ ഉണ്ടധികം സഹജേ
ചുടു ചോര ചിന്തേണ്ടി വന്നീടിലും
ചായല്ലേ ഈലോക താങ്ങുകളില്‍
(അഴലേറും )

കൈപ്പുള്ള വെള്ളം കുടിച്ചീടിലും
കല്‍പ്പന പോലെ നടന്നീടണം
ഏല്‍പ്പിക്കയില്ലവന്‍ ശത്രു കയ്യില്‍
സ്വര്‍പുരം നീ അണയും വരെയും
(അഴലേറും )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts