എന്‍ യേശു എന്‍ സംഗീതം
ധ്യാന ഗീതങ്ങള്‍ Vol II
En Yeshu En Sangeetham (Dhyana Geethangal Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംവി നാഗല്‍
ഗാനരചനവി നാഗല്‍
ഗായകര്‍കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:45.

എന്‍ യേശു എന്‍ സംഗീതം എന്‍ ബലമാകുന്നു
തന്‍ ജീവന്റെ കിരീടം എനിക്ക് തരുന്നു
തന്‍ മുഖത്തിന്‍ പ്രകാശം ഹാ എത്ര മധുരം
ഹാ നല്ലോരവകാശം എന്റേത് നിശ്ചയം

എന്‍ യേശു എന്‍ സംഗീതം എന്‍ ബലമാകുന്നു
എനിക്ക് വിപരീതം ആയ കയ്യെഴുത്ത്
തന്‍ ക്രൂശിന്‍ തിരുരക്തം മായിച്ചു കളഞ്ഞു
ശത്രുത തീര്‍ത്തു സ്വര്‍ഗം എനിക്ക് തുറന്നു

എന്‍ യേശു എന്‍ സംഗീതം എന്‍ ബലമാകുന്നു
എന്‍ ഹൃദയത്തിന്‍ ഖേദം ഒക്കെ താന്‍ തീര്‍ക്കുന്നു
എന്‍ വഴിയില്‍ പ്രയാസം ഞെരുക്കം സങ്കടം
വരുമ്പോള്‍ നല്ലാശ്വാസം യേശുവിന്‍ മാര്‍വിടം

എന്‍ യേശു എന്‍ സംഗീതം എന്‍ ബലമാകുന്നു
തന്‍ നിത്യ സ്നേഹം കൊണ്ട് എന്നെ സ്നേഹിക്കുന്നു
താന്‍ തുടങ്ങിയ വേല എന്നില്‍ നിവര്‍ത്തിക്കും
തന്‍ കൃഷ്ണമണി പോലെ എന്നെ കാത്തുകൊള്ളും

എന്‍ യേശു എന്‍ സംഗീതം എന്‍ ബലമാകുന്നു
തന്‍ വരവ് സമീപം നേരം പുലരുന്നു
ദിവ്യ മഹത്വത്തോട് താന്‍ വെളിപ്പെട്ടീടും
ഈ ഞാനുമവനോട് കൂടെ പ്രകാശിക്കും





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts