ഞാനെന്നും സ്തുതിക്കും
ധ്യാനഗീതങ്ങള്‍ വോ I
Njaanennum Sthuthikkum (Dhyana Geethangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംഎം ഇ ചെറിയാൻ
ഗാനരചനഎം ഇ ചെറിയാന്‍
ഗായകര്‍കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:44.
ഞാനെന്നും സ്തുതിക്കും
എന്‍ പരനെ തിരുമനു സുതനെ
ആനന്ദ ഗാനങ്ങള്‍ പാടിപ്പുകഴ്ത്തി
ഞാനെന്നും സ്തുതിക്കും

പാപത്തിന്‍ ശാപത്തില്‍ നിന്നും – എന്റെ
പ്രാണനെ കാത്തവനെന്നും (പാപത്തിന്‍ )
പാരില്‍ തന്‍ അന്‍പിനു തുല്യമില്ലൊന്നും
(ഞാനെന്നും )

നല്‍കിയവന്‍ രക്ഷാദാനം - തന്നില്‍
കണ്ടു ഞാന്‍ ദൈവിക ജ്ഞാനം (നല്‍കി )
തന്‍ പദസേവയതെന്നഭിമാനം
(ഞാനെന്നും )

തന്‍ തിരു സന്നിധൌ വീണേ
എന്റെ ഖിന്നത തീരൂ നേരാണേ (തന്‍ തിരു )
തന്‍ മൊഴി എന്‍ നെഞ്ചില്‍ തൂകുന്ന തേനേ
(ഞാനെന്നും )

ആയിരം നാവുകളാലും
പതിനായിരം വാക്കുകളാലും (ആയിരം )
ആ ദിവ്യ സ്നേഹമവര്‍ണ്ണ്യമാരാലും
(ഞാനെന്നും )

നിത്യത തന്നില്‍ ഞാനെത്തും
നിന്റെ ദിവ്യ പദങ്ങള്‍ ഞാന്‍ മുത്തും (നിത്യത )
ഭക്തിയില്‍ ആനന്ദക്കണ്ണീര്‍ വീഴ്ത്തും
(ഞാനെന്നും)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts