ഈ യാത്ര എനിക്കിഷ്ടം
ഞാനെന്ന ഗാനം
Ee Yaathra Enikkishtam (Njaanenna Gaanam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംരാജീവ് ഒ‌ എന്‍‌ വി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:38.

നടന്നും.. നടന്നേറെ തളർന്നും
തളർന്നു തെല്ലിരുന്നും
ഇരുന്നിളവേൽക്കവേ ഒരു സ്വപ്നം നുണഞ്ഞും
ഒരു കിളിയൊച്ച കേട്ടുണർന്നും..
ഒരു കിളിയൊച്ച കേട്ടുണർന്നും..
വീണുടഞ്ഞ മയക്കത്തിൻ വർണ്ണപ്പൊട്ടുകൾ വാരിയെറിഞ്ഞും
സുഖദുഃഖ പുണ്യപാപങ്ങൾ നീളേ വിരിഞ്ഞു നില്‍ക്കും
നീണ്ട വഴികൾ പദങ്ങളാലളന്നും..

നിശ്വാസാർദ്രദലങ്ങൾ വിടർന്നു ഞെട്ടടർന്നും
എന്തോ തേടി തേടാതെ
എന്തോ നേടി നേടാതെ
എന്തോ കണ്ടു കാണാതെ
എന്തോ പാടി പാടാതെ
നടന്നു പോം ഈ യാത്ര എനിക്കിഷ്ടം..
ഈ യാത്ര എനിക്കിഷ്ടം...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts