ഞാനെന്ന ഗാനം
ഞാനെന്ന ഗാനം
Njaanenna Gaanam (Njaanenna Gaanam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംരാജീവ് ഒ‌ എന്‍‌ വി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:36.

ഒരു പുല്ലാങ്കുഴലിന്റെ സുഷിരങ്ങളിൽ കൂടി
ഒഴുകുന്നതോമനേ ഈ ഞാനല്ലോ..
ഒരു പുല്ലാങ്കുഴലിന്റെ സുഷിരങ്ങളിൽ കൂടി
ഒഴുകുന്നതോമനേ ഈ ഞാനല്ലോ...
ഇതിലുണ്ടോ സ്വർണ്ണമത്സ്യങ്ങൾ.. മരാളങ്ങൾ..
ഇതിലുണ്ടോ സ്വർണ്ണമത്സ്യങ്ങൾ മരാളങ്ങൾ
ഇണ ചേർന്നു നീന്തുന്ന നീർക്കിളികൾ..
ഇതിലുണ്ടോ ശൈവലവലയങ്ങൾ വിട്ടുയർന്നിതൾ വിടർത്തുന്ന നീലോല്പലങ്ങൾ...

ഇതിലുണ്ടോ ശീതോഷ്ണധാരകൾ..
ഇതിലുണ്ടോ ശീതോഷ്ണധാരകൾ
ഹൃദയത്തിലിതിനും ഔർവാനലക്കണികയുണ്ടോ..
ഇതിലുണ്ടോ ശീതോഷ്ണധാരകൾ
ഹൃദയത്തിലിതിനും ഔർവാനലക്കണികയുണ്ടോ..
അറിവീലെനിക്കവ എന്നാലുമീ പുല്ലാങ്കുഴലിലൂടൊഴുകുന്നതീ ഞാനല്ലോ..
ഒരു പുല്ലാങ്കുഴലിന്റെ സുഷിരങ്ങളിൽ കൂടി
ഒഴുകുന്നതോമനേ ഈ ഞാനല്ലോ....





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts