ഒരു നല്ല
നിത്യ വസന്തം
Oru Nalla (Nithya Vasantham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ പി ഉദയഭാനു
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍വിളയിൽ ഫസീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:34.

ഒരു നല്ല കുടുംബത്തിൻ കിനാവും കണ്ടേ
മൊകം പൊത്തി ഇരിക്കണ പുതിയ പെണ്ണേ..
മദനപ്പൂമിഴി കൊണ്ടു കുറിച്ചതെന്തേ
മയിലാഞ്ചിവിരൽ കൊണ്ടു വരച്ചതെന്തേ...

അരമണി കളി ചൊല്ലി ചിരിക്കും രാവിൽ
പനിമതി മണിയറ ഒരുക്കും നേരം.. (അരമണി.. )
കവിളത്തു മഴവില്ലിൻ നിറവും വാങ്ങി
മണിമുത്തം തരുവാൻ കൊതി കൂട്ടുമ്പം
ഒരു കൊച്ചു കുടുംബം നെനവിൽ വേണം...
(ഒരു നല്ല കുടുംബത്തിൻ... )

തരിവള പെടയണ കരങ്ങൾ ചേർത്ത്
അഴകൊത്ത മലർമെയ്യിൽ പെറവീരീട്ട്.. (തരിവള.. )
ഹൃദയങ്ങൾ ഒരുമിച്ചു കഴിയും നാളിൽ
ഇനിയൊരു സുബർക്കം പൂക്കും കുടിലിൽ
മതി രണ്ടു കിടാവിന്റെ ജനനം പിന്നെ...
(ഒരു നല്ല കുടുംബത്തിൻ... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts