അന്നം ചെറുകിളിയേ
നിത്യ വസന്തം
Annam Cherukiliye (Nithya Vasantham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:34.

അന്നം ചെറുകിളിയേ.. പുന്നെല്ല് കൊയ്യാൻ വാ..
അന്നം ചെറുകിളിയേ.. പുന്നെല്ല് കൊയ്യാൻ വാ..
പുന്നെല്ല് ചെന്നെല്ല് പുത്തൻ മണിനെല്ല്
പുന്നെല്ല് ചെന്നെല്ല് പുത്തൻ മണിനെല്ല്
പുന്നെല്ല് കൊയ്യാൻ വാ... പുന്നെല്ല് കൊയ്യാൻ വാ...
അന്നം ചെറുകിളിയേ... ചെറുകിളിയേ...

ആരിയൻ നാട്ടിൽ പണ്ടാരോ പോയ്‌വന്നപ്പോൾ
ആരോരും കാണാതെ കൊണ്ടന്ന നെല്ല്.. (ആരിയൻ.. )
ആരോരും കാണാതെ കൊണ്ടന്ന നെല്ല്..
ആരോരും കാണാതെ കൊണ്ടന്ന നെല്ല്...

തെയ്യകം താരോ.. ജിഞ്ചകം താരോ
തെയ്യാരേ തെയ് തെയ് തോം..
തെയ്യകം താരോ.. ജിഞ്ചകം താരോ
തെയ്യാരേ തെയ് തെയ് തോം...

മണ്ണിൽ കുഴിച്ചിട്ട് മുള വന്നു
ജിഞ്ചകം താരോ..
മുള വന്നില വന്നു കതിർ വന്നു
തെയ്യകം താരോ.. (മണ്ണിൽ.. )

കതിർ തോറും പാരിന്റെ മണി വന്നു
കതിരനക്കാൻ എന്റെ കിളിയേ വാ..
പുന്നെല്ല് കൊയ്യാൻ വാ..
തെയ് തെയ്.. തെയ് തെയ്.. തെയ് തെയ്...

അന്നം ചെറുകിളിയേ... ചെറുകിളിയേ...

അരിതിരി കാലം പൊലി പൊലിച്ച്
അരിവാൾ അരയിൽ തിരുകി വച്ച്.. ഹാ..
അരിതിരി കാലം പൊലി പൊലിച്ച്
അരിവാൾ അരയിൽ തിരുകി വച്ച്..
പുതിയൊരു പുത്തരിയങ്കത്തിന്റെ
പുകിലുകൾ കാണാൻ നീയും വാ...
പുകിലുകൾ കാണാൻ നീയും വാ...
നീയും വാ.. നീയും വാ..
പുകിലുകൾ കാണാൻ നീയും വാ...
നീയും വാ.. നീയും വാ...

ഒരു തളിർവെറ്റില നൂറു തേച്ച്..
ഒരു തളിർവെറ്റില നൂറു തേച്ചൊരു
പൊന്നടയ്ക്കേടെ പൊട്ടും വച്ച്
ഏലം കരാമ്പൂ തട്ടിന്മേലുണങ്ങിയ
നാളികേരത്തിന്റെ തുണ്ടും വച്ച്
ഒന്നു മുറുക്കാൻ തന്നാട്ടേ..
തന്നാട്ടേ തന്നാട്ടേ തന്നാട്ടേ..
ഒന്നു മുറുക്കാൻ തന്നാട്ടേ
ഓമന ചെറുകിളിയേ.. ഓമന ചെറു കിളിയേ..
ഒന്നു മുറുക്കാൻ തന്നാട്ടേ..
തന്നാട്ടേ തന്നാട്ടേ തന്നാട്ടേ..
ഒന്നു മുറുക്കാൻ തന്നാട്ടേ..
തന്നാട്ടേ തന്നാട്ടേ തന്നാട്ടേ...

നെല്ല്.. പുന്നെല്ല്.. ചെന്നെല്ല്.. മണിനെല്ല്.. ഹോ..
നെല്ലായ നെല്ലൊക്കെ കൊയ്യാൻ വായോ..
നെല്ലായ നെല്ലൊക്കെ കൊയ്യാൻ വായോ... (നെല്ല്.. )

ഒരു മണി നെല്ലിന്നു നൂറു നെല്ല്
ഒരു നൂറു നെല്ലിന്നു നൂറായിരം നെല്ല്..
നൂറായിരം നെല്ല്.. (ഒരു മണി.. )
എന്നിട്ടും തെകയാത്തതെന്തെന്റെ കിളിയേ
എന്നിട്ടും അരുവയർ നെറയാത്തതെന്തേ..
എന്നിട്ടും അരുവയർ നെറയാത്തതെന്തേ...

ഒരു കിളിപ്പെണ്ണാള് തിരുവയറൊഴിയുമ്പോ
ഒന്നല്ലാ.. ആഹാ പത്തല്ലാ.. ആഹാ പത്തല്ലാ പലതല്ലാ പൈതങ്ങള്..
ഒരു കിളിപ്പെണ്ണാള് തിരുവയറൊഴിയുമ്പോ
ഒന്നല്ലാ പത്തല്ലാ പൈതങ്ങള്..

ഒരു കൂട്ടിൽ ഇരുകിളി ഇരുവർക്കും പൈതങ്ങൾ
ഒന്നോ.. രണ്ടോ.. തെയ് തെയ് തെയ് തെയ് തോം.. (ഒരു കൂട്ടിൽ.. )
ഒരു പിടി നെല്ല് കൊണ്ടോണം.. എന്നാൽ
എന്നും കുന്നും പൊന്നോണം.. (ഒരു പിടി.. )
ഒന്നോ.. രണ്ടോ.. തെയ് തെയ് തെയ് തെയ് തോം...
ഒന്നോ.. രണ്ടോ.. തെയ് തെയ് തെയ് തെയ് തോം...
ഒന്നോ.. രണ്ടോ.. തെയ് തെയ് തെയ് തെയ് തോം....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts