ആകാശത്തിലെ
താങ്ക് യൂ ജീസസ്
Aakashathile (Thank You Jesus)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍കെ ജി മാര്‍ക്കോസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:43:08.

ആകാശത്തിലെ പക്ഷികളെ നോക്കൂ
വിതയ്ക്കുന്നില്ല അവർ കൊയ്യുന്നില്ല
കളപ്പുര തോറും കരുതുന്നില്ല
ദൈവത്തിന്റെ സ്നേഹം കവിഞ്ഞൊഴുകും
പരിചരണം നിങ്ങൾ കാണുവിൻ
പരിചരണം നിങ്ങൾ കാണുവിൻ
(ആകാശത്തിലെ…)

വയലിൽ പൂക്കും ലില്ലികളെ നോക്കൂ
ദൈവത്തിന്റെ മഹത്വം കാണൂ
സ്വന്തമതു നൂലുകൾ നൂൽക്കുന്നില്ല
വെണ്മയേറും വസ്ത്രങ്ങൾ നെയ്യുന്നില്ല
എങ്കിലും ദൈവം സർവ മഹത്വം നൽകി
ലില്ലികളെ ശ്രേഷ്ഠമായ് അലങ്കരിക്കും
ലില്ലികളെ ശ്രേഷ്ഠമായ് അലങ്കരിക്കും
(ആകാശത്തിലെ…)

പറവകളെക്കാൾ ലില്ലിപ്പൂവിനേക്കാൾ
എത്ര മാത്രം ശ്രേഷ്ഠരാണു നിങ്ങൾ
നാളെയെക്കുറിച്ചിനി ഭയപ്പെടേണ്ട
ആകുലരായിനി തളർന്നിടേണ്ട
ആദ്യം ദൈവരാജ്യവും സർവനീതിയും
അന്വേഷിച്ചു നിങ്ങളിനി ആനന്ദിക്കുവിൻ
ആദ്യം ദൈവരാജ്യവും സർവനീതിയും
അന്വേഷിച്ചു നിങ്ങളിനി ആനന്ദിക്കുവിൻ
(ആകാശത്തിലെ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts