അമല മനോഹരി [സ്ത്രീ]
സൺ ഓഫ് ഗോഡ്
Amala Manohari [F] (Son Of God)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 06 2012 06:56:42.

അമലമനോഹരി അമ്മേ
അവിടുത്തെ സ്നേഹത്തിൻ മടിയിൽ
തലയൊന്നു ചായ്ക്കാൻ തുടിക്കുന്നെന്നുള്ളം
അരികിൽ നീ വരണമേ
(അമലമനോഹരി..)

കാനായിലെ ആ ഭവനം
വീഞ്ഞു തീർന്ന നേരം (2)
യേശുവിൻ മുൻപിൽ നിൻ തിരുസ്നേഹം
മാദ്ധ്യസ്ഥത്തിൻ പൂമഴയേകി (2)
(അമലമനോഹരി..)

ശോകാർദ്രശൂന്യം ഹൃദയം
സ്നേഹത്തിൻ വീഞ്ഞില്ല തെല്ലും (2)
യേശുവിൻ അമ്മേ നീ വരൂ വേഗം
സ്നേഹത്തിന്റെ പൂന്തണലേകാൻ (2)
(അമലമനോഹരി..)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts