രഘുപതി രാഘവ ചരണം
കാഞ്ചനസീത
Raghupathi Raghava Charanam (Kaanchana Seetha)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംശ്രീ ഹരി
ഗാനരചനസിജു തുറവുര്‍
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 17 2022 06:53:43.
രഘുപതി രാഘവ ചരണം
തളരും മമ മനസ്സിനു ശരണം
തളരും മമ മനസ്സിനു ശരണം
സന്മയ ചിന്മയ കരുണാ...
നീ ജീവിത മോക്ഷം തരണം തരണം..

അടവിയിൽ നടകൊണ്ടൂ...
രാമൻ ആശ്രിതരിൽ കുടി കൊണ്ടൂ...
കൊടിയ വിരഹവും പൂണ്ടു...
രാമൻ ലങ്കയിൽ സീതയെ കണ്ടൂ.. കണ്ടൂ..

തീവ്രായാറിൻ പുളിനം...
രാമൻ തൃപ്രയാറിൻ പൊൻ നളിനം..
അകലെ നീക്കുന്നു കദനം
രാമൻ കാത്തരുളുന്നൂ ഈ ഭുവനം

അടിയനു നീ കൂട്ട്...
എന്നും ആനന്ദ ലീലകൾ കാട്ട്...
അഭയ വരദങ്ങൾ നീട്ട്...
രാമാ നിൻ മുന്നിൽ മീനൂട്ട് ഊട്ട്...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts