ഇലഹിയ പുരനോട്
എവി മുഹമ്മദിന്റെ മാപ്പിളപ്പാട്ടുകള്‍
Ilahaya Puranodu (AV Mohammedinte Mappilappaattukal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനകെടി മൊയ്തീൻ ,
ഗായകര്‍എവി മുഹമ്മദ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 17 2016 16:16:57.
ഇലാഹായ പുരാനോട് ഇരവും പകലും തേടി
ഖലീലായ ഇബ്റാഹിം നബിക്ക് കിട്ടി - മകനായ് -
ഇസ്മായില്‍ നബിയെന്ന കനകക്കട്ടീ.....

മലര്‍ മൊട്ട് പോലെ പോറ്റി-വളര്‍ത്തുമ്പോലൊരു നാളില്‍
ഉറങ്ങുമ്പോള്‍ നബിക്കള്ള കിനാവ്‌ കാട്ടി -
നബിതന്‍ -
കുരുന്നിസ്മായിലിനെ അറുക്കുമ്മട്ടില്‍ .....

അഹദവന്‍ കാണിച്ചുള്ള - ആ സ്വപ്നത്തിന്‍റെ കള്ളി
അരുമക്കിടാവിനോട് ഉയര്‍ത്തിച്ചോതി -
അപ്പോള്‍
മറുപടി മകന്‍ ചൊല്ലി ഉറച്ചു ചെയ്തീ .....
(ഇലാഹായ)

കമഴ്ത്തിക്കിടത്തി മണ്ണില്‍ - ഇസ്മായില്‍ നബിയോരെ
കഴുത്തറത്തീടുവാനായ് ഉയര്‍ത്തി കത്തീ-
ഉടനേ
കര്‍ത്താവിന്‍ മറുപടി അത് വിടുത്തീ .....

വിടുത്തിയതിന്റെ ബദല്‍ - ബലിയര്‍പ്പണം ചെയ്യാന്‍
കൊടുത്തു ഒരാട്ടിന്കുട്ടി ഖലീലുല്ലാക്ക് - വേഗം -
ആട്ടിനെ ആരുത്തിബ്രാഹീമിന്‍ ഹക്ക് ..........(ഇലാഹായ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts