നാട്ടുകൂട്ടങ്ങൾ
ചിത്രവസന്തം
Naattukkoottangal (Chitravasantham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംരഘുകുമാർ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2012 03:45:48.
 
മാവേലി നാടുവാണീടും കാലം
മാനുഷ്യരാകെയുമൊന്നു പോലെ
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
ഉള്ളത്തിലാകെയും സത്യധര്‍മ്മം
പഞ്ഞമില്ലാത്തൊരു നാട്ടിന്‍പുറം
നാട്ടിന്‍പുറം നാട്ടിന്‍പുറം

നാട്ടുകൂട്ടങ്ങളെല്ലാം മാബെലിത്തമ്പ്രാന്റെ
നന്മകള്‍ പാടീടും നാളു വന്നേ (2)
മലയാളം ഊയ്യലാടിടുന്നേ - മണി
മലയാളം ഊയ്യലാടിടുന്നേ
(നാട്ടുകൂട്ടങ്ങളെല്ലാം )

മാലോകരാകെയും സോദരഭാവത്തിന്‍
പൂക്കളമെഴുതിയോ മനസ്സിനുള്ളില്‍
(മാലോകരാകെയും )
തൊടി തൊറും പാറിടും സഞ്ചാരിക്കിളികളേ (2)
പൂപ്പട കൂട്ടാന്‍ മറന്നു പോയോ - ഈ
പുന്നെല്ലു കൊറിക്കാനായി പറന്നു വായോ
(നാട്ടുകൂട്ടങ്ങളെല്ലാം )

പേരറിയാത്തൊരു പൂവിനെ തേടുവാന്‍
പാരിലെ ഉണ്ണിമാര്‍ പോയതില്ലേ
(പേരറിയാത്തൊരു )
മതഭേദമില്ലാതെ ഒരുമിച്ചു കൂടിടാന്‍ (2)
മാമലയോരം ഒരുങ്ങിയല്ലോ - ഈ
നിളയുടെ തീരങ്ങള്‍ ഉണര്‍ന്നുവല്ലോ
(നാട്ടുകൂട്ടങ്ങളെല്ലാം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts