ഒരു കുടന്ന പൂക്കളും
മദർ ഓഫ് ജീസസ്സ്
Orukudanna Pookkalum (Mother Of Jesus)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍മിഥില മൈക്കിൾ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 12:12:22.

ഒരു കുടന്ന പൂക്കളും എന്റെ കൊച്ചു ഹൃദയവും
ഓ എന്റെ നല്ല ദൈവമേ
സ്നേഹമോടെ കാഴ്ചയേകീടാം
(ഒരു കുടന്ന പൂക്കളും…)

വെണ്മയാർന്നതല്ല എൻ ഹൃദയം
തെല്ലും നിർമ്മലവുമല്ല മാനസം (2)
ഒന്നുമല്ല ദൈവമേ ഞാൻ നിന്റെ മുന്നിൽ സാദരം
കാഴ്ചയായ് നൽകിടുന്നു ജീവിതം
കാഴ്ചയായ് നൽകിടുന്നു ജീവിതം
(ഒരു കുടന്ന പൂക്കളും…)

നിന്റെ ഈ ബലിപീഠമാണഭയം
എന്റെ സർവവും ഞാൻ അർപ്പണം ചെയ്യാം (2)
കാഴ്ചയായ് ദൈവമേ നീ സ്വീകരിക്കൂ കാസയിൽ
നവ്യജീവിതമേകിടൂ എൻ സ്നേഹമേ
നവ്യജീവിതമേകിടൂ എൻ സ്നേഹമേ
(ഒരു കുടന്ന പൂക്കളും…)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts