പരമശിവപാദ
ശങ്കരമുത്തപ്പൻ
Paramasivapada (Sankara Muthappan)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംസഞ്ജീവ്‌ ലാല്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 04 2012 05:24:55.
 
പരമശിവപദലഹരിയാലേ
പറശ്ശിനിപ്പുഴയൊഴുകവേ
പതിതമാനവഹൃദയഭൂവില്‍
പുത്തരിവെള്ളാട്ടം
(പരമശിവ )
മുത്തപ്പാ നിന്നുടെ വിളയാട്ടം

ഉണ്ണിയില്ലാനോവുമായി പണ്ടുപണ്ടൊരു നാള്‍
കണ്ണുനീരാലില്ലത്തമ്മ ജപിച്ചു ശിവനാമം
(ഉണ്ണിയില്ലാ )
നീരാടി നില്‍ക്കവേ അവരാദ്യമായി കണ്ടു
തിരുനെറ്റിക്കല്ലിന്‍ മേലേ നിന്റെ ശിശുരൂപം
(നീരാടി )

(പരമശിവ )

ശീലക്കേടുകള്‍ കാട്ടി ശൈശവനാളുമുതലേ നീ
വില്ലെടുത്തു കുലച്ചു കാനനനടുവിലന്നേ നീ
(ശീലക്കേടുകള്‍ )
കുന്നത്തൂര്‍മല കയറി നീ മധുപാനിയായപ്പോള്‍
അതു തടഞ്ഞൊരു ചന്തനെ കരിങ്കല്ലായി തീര്‍ത്തല്ലോ
(കുന്നത്തൂര്‍മല )

(പരമശിവ )

ഉരളിമലയില്‍ വിശ്വരൂപം കാട്ടിയോനല്ലേ
പുളകമോടതു കാണുവാന്‍ ഞാന്‍ കാത്തുനില്‍പ്പല്ലേ
(ഉരളി )
വിജയവീഥികള്‍ താണ്ടി നീ തിറയാടി എത്തുമ്പോള്‍
വിളക്കും മാലയും ഏകി ദേവകള്‍ തൊഴുതു നിന്നില്ലേ
(വിജയവീഥികള്‍ )

(പരമശിവ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts