ആരുമില്ലെങ്കിലും
ശങ്കരമുത്തപ്പൻ
Arumillengilum (Sankara Muthappan)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംസഞ്ജീവ്‌ ലാല്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 02 2012 15:49:47.
 
ആരുമില്ലെങ്കിലും സാരമില്ല
എന്റെ മുത്തപ്പനുണ്ടെങ്കില്‍ ദുഃഖമില്ല
(ആരുമില്ലെങ്കിലും )
അല്ലലാല്‍ ഞാന്‍ വന്നു കൈ നീട്ടവേ
അന്നമില്ലെന്നവന്‍ ചൊല്ലുകില്ല
അവനല്ലാതെയാലമ്പം വേറെയില്ല
(ആരുമില്ലെങ്കിലും )

തിരുവപ്പനയ്ക്കു ഞാന്‍ തൊഴുതു നിന്നാല്‍
തിരിനീട്ടും പുണ്യത്തിനു അന്തമില്ല
(തിരുവപ്പനക്കു )
വെളിപാടു കേള്‍ക്കുകിലെന്റെയുള്ളില്‍
കളിയാട്ടം ഒരു നാളും തീരുകില്ല
വന്നു പാടിയാലടിയനു മതിവരില്ല

(ആരുമില്ലെങ്കിലും )

പൊയ്ക്കണ്ണനെന്നെ തഴുകുമെങ്കില്‍
പിന്നെ ഞാനൊരു നാളും തളരുകില്ല
(പൊയ്ക്കണ്ണനെന്നെ )
ഒന്നുമില്ലാഞ്ഞൊരെന്‍ കൈ നിറയേ
പൊന്‍പണം വേറാരും നല്‍കിയില്ല
ഇങ്ങുനിന്നു ഞാന്‍ വേറെങ്ങും പോവുകില്ല

(ആരുമില്ലെങ്കിലും )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts