മകരവിളക്കും കഴിഞ്ഞ്
പാലാഴി ഗംഗയും പമ്പ
Makaravilakkum Kazhinju (Paalaazhi Gangayum Pampa)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംസുധീപ് പാലനാട്
ഗാനരചനഏഴിക്കോട് കൃഷ്ണൻ നമ്പൂതിരി
ഗായകര്‍സുധീപ് പാലനാട്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 06 2012 02:43:56.
 
മകരവിളക്കും കഴിഞ്ഞു മനസ്സിലൊരായിരം നൊമ്പരമോടെ (2)
കൊട്ടും കുരവയുമാരവവും ഇല്ലാതെ (2)
നീറും മനസ്സോടെ മടങ്ങുമമ്മേ
ഞാനിനിയൊരു നാള്‍ കാണുംവരെ
വിടചൊല്ലുന്നു മഞ്ചാംബികേ

(മകരവിളക്കും )

ഇനിയോരു കല്‍പ്പാന്തകാലം വരെ
മണികണ്ഠസ്വാമിയേ കാത്തിരിക്കയോ
(ഇനിയൊരു )
നിന്‍ മനസ്ഥാപം നീറ്റുവാന്‍ ഞാനിതാ
മഞ്ഞളഭിഷേകം ചെയ്തിടുന്നു
ചുറ്റും സഹസ്രകേരവും ഉരുട്ടീടുന്നു

നിന്‍ മേഹം നിറവേറുവാന്‍ അല്ലോ
സ്വാമി മാളികപ്പുറമേറ്റി ദേവിയെ വാഴ്ത്തിയതും
(നിന്‍ മോഹം )
കന്നിശരങ്ങള്‍ ഏല്‍ക്കുന്നതെന്തിനു
ഇനിയുമീ കഠിനതപം നിര്‍ത്തൂ ദേവി
മാതംഗകന്യേ മനസാസ്മരാമി

(മകരവിളക്കും )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts