എനിക്കല്ല
ിവൈൻ മേഴ്സി ഓഫ് ജീസസ്
Enikkalla (Divine Mercy of Jesus)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍വിത്സൺ പിറവം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 09 2012 03:18:13.

എനിക്കല്ല എന്റെയീ സോദരർക്കായ്
കുരിശേന്തി ഞാനിതാ പ്രാർത്ഥിക്കുന്നു
എനിക്കില്ല സ്വന്തമായ് നേടുവാനൊന്നും
അവർക്കായ് ഞാനിതാ യാചിക്കുന്നു
(എനിക്കല്ല എന്റെയീ…)

അന്ധനുമൊരുമിച്ചു വഴിയേറേ നീങ്ങുമ്പോൾ
കണ്ണുകൾക്കർത്ഥം കൈവരുന്നു
ബന്ധനം വിടുവിച്ചു മാറോടു ചേർക്കുമ്പോൾ
സ്നേഹത്തിൻ ആഴം കൂടിടുന്നു
വരദാനമായ് നീ തന്നൊരീ ജന്മത്തെ
ഒരു നിധിയായ് ഞാൻ കാത്തു (2)
അതിനുള്ളിൽ അൾത്താര തീർത്തു
(എനിക്കല്ല എന്റെയീ…)

ഒരു തുള്ളി ജലം തേടി അകലേയ്ക്കു പോകും നാം
കടലുള്ളിലുണ്ടെന്നതറിയാതെ
മിഴി മേലെ വിരിച്ചിതാ ഉയരത്തിൽ തിരയും നാം
അവനുള്ളിലുണ്ടെന്നതറിയാതെ
മിഴി പാതിയടച്ചും സ്തുതികളുണർത്തിയാൽ
ഒരു മാത്ര ഉൾക്കണ്ണു വിടരും
അതിലെന്റെ നാഥൻ തെളിയും (2)
(എനിക്കല്ല എന്റെയീ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts