അരുന്ധതി നക്ഷത്രം
മലയാളം ബേസിക് മോഡേര്‍ണ്‍ സോങ്ങ്സ്
Arundhathi Nakshathram (Malayalam Basic Modern Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംജയ വിജയ
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:21.
 അരുന്ധതി നക്ഷത്രമസ്തമിച്ചു
അനുരാഗപൂജാ നടയടച്ചു
അരുന്ധതി നക്ഷത്രമസ്തമിച്ചു
അനുരാഗപൂജാ നടയടച്ചു
അന്തരാത്മാവിലെ ദേവാലയത്തില്‍
അന്തരാത്മാവിലെ ദേവാലയത്തില്‍
അന്ധകാരം കരിനിഴല്‍ വിരിച്ചു
അരുന്ധതി നക്ഷത്രമസ്തമിച്ചു
അനുരാഗപൂജാ നടയടച്ചു

മൂടുപടം ചൂടി മുന്നിലും പിന്നിലും
മൂകത കുരുതിക്കളം വരച്ചു
മൂടുപടം ചൂടി മുന്നിലും പിന്നിലും
മൂകത കുരുതിക്കളം വരച്ചു
കാലം കണ്മുമ്പില്‍ വന്നെന്നെ കളിയാക്കി
കൈകൊട്ടി കൈകൊട്ടി ചിരിച്ചു ചിരിച്ചൂ
അരുന്ധതി നക്ഷത്രമസ്തമിച്ചു
അനുരാഗപൂജാ നടയടച്ചു

മൌനാഭിലാഷങ്ങള്‍ മനസ്സിലുയര്‍ത്തിയ
മണ്‍ചഷകങ്ങള്‍ ഉടഞ്ഞു
മൌനാഭിലാഷങ്ങള്‍ മനസ്സിലുയര്‍ത്തിയ
മണ്‍ചഷകങ്ങള്‍ ഉടഞ്ഞു
തീരാ ദു:ഖത്തിന്‍ മിഴിനീര്‍ പൊയ്കയില്‍
തീരാ ദു:ഖത്തിന്‍ മിഴിനീര്‍ പൊയ്കയില്‍
ഞാനുമെന്‍ സ്വപ്നവും മാത്രമായി മാത്രമായി
അരുന്ധതി നക്ഷത്രമസ്തമിച്ചു
അനുരാഗപൂജാ നടയടച്ചു


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts