പ്രേതത്തിൻ വിളറിയ
മലയാളം ബേസിക് മോഡേര്‍ണ്‍ സോങ്ങ്സ്
Prethathin Vilariya (Malayalam Basic Modern Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംജയ വിജയ
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:20.
 
പ്രേതത്തിന്‍ വിളറിയ നിഴലുകളേ
പ്രപഞ്ച വേതാളരൂപങ്ങളെ
പ്രേതത്തിന്‍ വിളറിയ നിഴലുകളേ
പ്രപഞ്ച വേതാളരൂപങ്ങളെ
മിഥ്യയും സത്യവും നിര്‍മ്മിച്ച നിങ്ങളുടെ
ദുര്‍ഗങ്ങള്‍ എരിതീയില്‍ പുകയേണം
ശക്തിദുര്‍ഗങ്ങള്‍ എരിതീയില്‍ പുകയേണം
പ്രേതത്തിന്‍ വിളറിയ നിഴലുകളേ
പ്രപഞ്ച വേതാളരൂപങ്ങളെ

കൈമോശം സംഭവിച്ച സ്വപ്നങ്ങളെ നിങ്ങള്‍
കാലിടറി വീണുപോയ ശക്തികളെ
കൈമോശം സംഭവിച്ച സ്വപ്നങ്ങളെ നിങ്ങള്‍
കാലിടറി വീണുപോയ ശക്തികളെ
ഉദയാസ്തമയങ്ങള്‍ ഉടല്‍ നീറി പുകയേണം
ചുടലക്കളം ചിരിക്കേണം
ചുറ്റും ചുടലക്കളം ചിരിക്കേണം
പ്രേതത്തിന്‍ വിളറിയ നിഴലുകളേ
പ്രപഞ്ച വേതാളരൂപങ്ങളെ

ഇരവിനും പകലിനും പൊയ്‌മുഖമണിയിക്കാന്‍
ഇതുവഴി പോയ്‌ വരും നിമിഷങ്ങളെ
ഇരവിനും പകലിനും പൊയ്‌മുഖമണിയിക്കാന്‍
ഇതുവഴി പോയ്‌ വരും നിമിഷങ്ങളെ
ബ്രഹ്മാണ്ഡമാകെയും ഞാണൊലി മുഴക്കുന്ന
ബ്രഹ്മാസ്ത്രം കൊണ്ടു തകര്‍ക്കേണം
ഒരു ബ്രഹ്മാസ്ത്രം കൊണ്ടു തകര്‍ക്കേണം

പ്രേതത്തിന്‍ വിളറിയ നിഴലുകളേ
പ്രപഞ്ച വേതാളരൂപങ്ങളെ
മിഥ്യയും സത്യവും നിര്‍മ്മിച്ച നിങ്ങളുടെ
ദുര്‍ഗങ്ങള്‍ എരിതീയില്‍ പുകയേണം
ശക്തിദുര്‍ഗങ്ങള്‍ എരിതീയില്‍ പുകയേണം
പ്രേതത്തിന്‍ വിളറിയ നിഴലുകളേ
പ്രപഞ്ച വേതാളരൂപങ്ങളെ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts