കൊന്നപ്പൂ നിറമുള്ള
മലയാളം ബേസിക് മോഡേര്‍ണ്‍ സോങ്ങ്സ്
Konnappoo Niramulla (Malayalam Basic Modern Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംജയ വിജയ
ഗാനരചനവര്‍ഗീസ് വടകര
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:20.
 കൊന്നപ്പൂ നിറമുള്ള കുന്നിക്കുരു കവിളുള്ള
കരിനീലക്കണ്ണുള്ള പെണ്ണെ
എന്റെ അയലത്തുവീട്ടിലെ പെണ്ണെ
അറിയാതെ നിന്നെ ഞാന്‍ പ്രണയിച്ചു പോയല്ലോ
റോസമ്മേ നീയെന്റെ കുളിരല്ലേ
കൊന്നപ്പൂ നിറമുള്ള കുന്നിക്കുരു കവിളുള്ള
കരിനീലക്കണ്ണുള്ള പെണ്ണെ
എന്റെ അയലത്തുവീട്ടിലെ പെണ്ണെ

പൂക്കുല പോലത്തെ ഞൊറിയിട്ട ചുണ്ടത്ത്
പൂത്തിരി കത്തിക്കും മണവാട്ടി
പൂക്കുല പോലത്തെ ഞൊറിയിട്ട ചുണ്ടത്ത്
പൂത്തിരി കത്തിക്കും മണവാട്ടി
പൂത്താങ്കീരിയാണ് എന്‍ കരള്‍കാട്ടിലെ
പുന്നാരക്കിളിയാണ് നീയിന്നു
പൂത്താങ്കീരിയാണ് എന്‍ കരള്‍കാട്ടിലെ
പുന്നാരക്കിളിയാണ് നീയിന്നു
കൊന്നപ്പൂ നിറമുള്ള കുന്നിക്കുരു കവിളുള്ള
കരിനീലക്കണ്ണുള്ള പെണ്ണെ
എന്റെ അയലത്തുവീട്ടിലെ പെണ്ണെ
അറിയാതെ നിന്നെ ഞാന്‍ പ്രണയിച്ചു പോയല്ലോ
റോസമ്മേ നീയെന്റെ കുളിരല്ലേ

കരളിലുടക്കുന്ന കണ്ണേറു കൊണ്ടെന്റെ
കരളു നീ വെട്ടിപ്പിടിച്ചല്ലോ
ഒരു സെന്റ്‌ ഭൂമി നീ നിന്‍ കരള്‍കാമ്പിലെ
ചെറു പാട്ടം വച്ചെനിക്കേകാമോ
ഒരു സെന്റ്‌ ഭൂമി നീ നിന്‍ കരള്‍കാമ്പിലെ
ചെറു പാട്ടം വച്ചെനിക്കേകാമോ
കൊന്നപ്പൂ നിറമുള്ള കുന്നിക്കുരു കവിളുള്ള
കരിനീലക്കണ്ണുള്ള പെണ്ണെ
എന്റെ അയലത്തുവീട്ടിലെ പെണ്ണെ
അറിയാതെ നിന്നെ ഞാന്‍ പ്രണയിച്ചു പോയല്ലോ
റോസമ്മേ നീയെന്റെ കുളിരല്ലേ
കൊന്നപ്പൂ നിറമുള്ള കുന്നിക്കുരു കവിളുള്ള
കരിനീലക്കണ്ണുള്ള പെണ്ണെ
എന്റെ അയലത്തുവീട്ടിലെ പെണ്ണെ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts